വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് സമ്പൂർണ നേത്രദാന ഗ്രാമമായി മാറുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: കാഴ്ച നേത്രദാന സേനയിലൂടെ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് സമ്പൂർണ നേത്രദാന ഗ്രാമമായി മാറുന്നു. വെച്ചൂച്ചിറ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും കണ്ണുകൾ മരണശേഷം ദാനമായി നൽകുന്ന ബ്രഹത് പദ്ധതിക്കാണ് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തും കാഴ്ച നേത്രദാന സേനയും ചേർന്ന് നടപ്പിലാക്കുന്നത്.
ലോക കാഴ്ച ദിനമായ നാളെ മുതലാണ് (ഒക്ടോബർ 12 ) പരിപാടികൾക്ക് തുടക്കമാവുന്നത്. ഗ്രാമ പഞ്ചായത്തിലെ 15 വാർഡുകളിലുമായി നടത്തപ്പെടുന്ന വിവിധ പ്രവർത്തനങ്ങളിലൂടെയാണ് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് സമൂഹത്തിന് മാതൃകയായി മാറുന്നത്.

നവംബർ 24 ന് ഉച്ചയ്ക്ക് 3 മണിക്ക് വെച്ചൂച്ചിറയിൽ നടക്കുന്ന ചടങ്ങിൽ കാഴ്ച നേത്രദാന സേന ചെയർമാൻ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലസി ഔപചാരികമായി ഉദ്ഘാടനം നിർവഹിക്കും. നേത്രദാന സമ്മതപത്രം ഏറ്റു വാങ്ങൽ, നേത്ര ചികിത്സാ ക്യാമ്പുകൾ, സെമിനാറുകൾ , വിവിധ ബോധവത്ക്കരണ ക്ലാസുകൾ എന്നിവ ഇതിന്റെ  ഭാഗമായി സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് ഭരണ സമതി, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, വെച്ചൂച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രം, പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അംഗൻവാടികൾ, വായനശാലകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

എല്ലാം വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായ് ആചരിക്കുന്നത്.
കാഴ്ച ദിനാചരണത്തിന്റ ഭാഗമായാണ് കാഴ്ച നേത്രദാന സേനയുടെ സഹകരണത്തോടെ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് സമ്പൂർണ നേത്രദാന ഗ്രാമമായി മാറുന്നതെന്ന് കാഴ്ച നേത്ര ദാന സേന ജനറൽ സെക്രട്ടറി അഡ്വ. റോഷൻ റോയി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജയിംസ്, പഞ്ചായത്ത് വൈസ്. പ്രസിഡന്റ് പൊന്നമ്മ ചാക്കോ, പഞ്ചായത്ത് സെക്രട്ടറി അജയഘോഷ് എന്നിവർ അറിയിച്ചു.
പരിപാടികളുട വിജയത്തിനായ് ടി.കെ ജയിംസ് (ചെയർമാൻ), ഷാജി കൈപ്പുഴ (കൺവീനർ) എന്നിവർ ഭാരവാഹികളായ കമ്മറ്റിയാണ് പ്രവർത്തനം നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...