വെച്ചൂച്ചിറ നവോദയ വിദ്യാലയം : ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ; ജൂലൈ 31 അവസാന തീയതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെച്ചൂച്ചിറ പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ 2027-28 അക്കാദമിക വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പത്തനംതിട്ട ജില്ലയിലെ സ്ഥിര താമസക്കാരും 2026-27 അക്കാദമിക് സെഷനിൽ ജില്ലയിലെ സർക്കാർ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്കൂളുകളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഓരോ ക്ലാസ്സിലും അക്കാദമിക് സെഷനിൽ പൂർണ്ണമായും പഠിച്ചവരും മൂന്നും നാലും ക്ലാസ്സുകൾ സർക്കാർ/സർക്കാർ അംഗീകൃത സ്കൂളുകളിൽ നിന്ന് പാസ്സായവരും ആയിരിക്കണം. 2015 മെയ് 1-നും 2017 ജൂലൈ 31-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ. പത്തനംതിട്ട ജില്ലയിൽ സ്ഥിര താമസക്കാരനായ ഒരു വിദ്യാർത്ഥി താമസസ്ഥലത്ത് നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള അയൽ ജില്ലയിലെ അംഗീകൃത സ്കൂളിൽ പഠിക്കുകയാണെങ്കിലും അപേക്ഷിക്കാൻ യോഗ്യതയുണ്ട്.

അപേക്ഷകൾ http://navodaya.gov.in/   എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ്. അപേക്ഷാ ഫോമും പ്രോസ്പെക്ടസും സൈറ്റിൽ ലഭ്യമാണ്. അക്ഷയ കേന്ദ്രം, ജനസേവന കേന്ദ്രം, അല്ലെങ്കിൽ സ്വന്തമായുള്ള  ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ഉപയോഗിച്ച് അപേക്ഷകൾ സമർപ്പിക്കാം. നവോദയ വിദ്യാലയത്തിൽ സൗജന്യ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. ആവശ്യമായ രേഖകളും ഒപ്പുകളും രേഖപ്പെടുത്തിയ ഫോമും ഒ.ടി.പി. ലഭിക്കുന്നതിനായുള്ള സജീവമായ മൊബൈൽ നമ്പറുമായി വിദ്യാലയങ്ങളിലെ ഹെൽപ്പ് ഡെസ്ക്കിനെ നേരിട്ട് സമീപിക്കാനും സൗകര്യമുണ്ട്. ഹെൽപ്പ് ലൈൻ നമ്പറുകൾ – 04735294263, 9591196535, 9400220039. പ്രവേശന പരീക്ഷ 2026 നവംബർ 28-ന് രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് 01:30 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...