Thursday, April 25, 2024 10:38 am

നീർത്തട നടത്തത്തോടെ വെച്ചൂച്ചിറയിൽ നീർത്തടംപദ്ധതി രൂപീകരണ പ്രവർത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അടുത്ത 5 വർഷത്തേയ്ക്കുള്ള പദ്ധതികൾ നീർത്തടാധിഷ്ഠിത പദ്ധതികളായി തയ്യാറാക്കുന്നതിന് “നീർത്തട നടത്ത”ത്തോടെ വെച്ചൂച്ചിറയിൽ പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.നീർത്തട പ്രദേശങ്ങളിലെ ആവശ്യകത മനസ്സിലാക്കി പദ്ധതി രൂപീകരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായാണ് നീർത്തട നടത്തം. വെച്ചൂച്ചിറ നീർത്തടത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ജയിംസ് നീർത്തട നടത്തം ഉദ്ഘാടനം ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തിനനുസൃതമായതും ദുരന്തനിവാരണത്തിനുതകുന്നതുമായ പദ്ധതികൾക്കാണ് മുൻഗണന. ദാരിദ്ര്യ നിർമ്മാർജനം ലക്ഷ്യമിട്ട് നീർത്തട പ്രദേശങ്ങളിൽ ഭക്ഷ്യവിള ഉല്പാദനത്തിനും ലക്ഷ്യമിടുന്നു. കാർബൺ ന്യൂട്രൽ പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കായി 30000 ഫലവൃക്ഷങ്ങൾ നടുന്നതിനും ബ്ലാക്ക് കാർബൺ കുറയ്ക്കുന്നതിന് പുകയില്ലാത്ത അടുക്കളകൾക്കായി ആദ്യ ഘട്ടത്തിൽ 300 ബയോഗ്യാസ് പ്ലാൻ്റുകളുമാണ് വിഭാവനം ചെയ്യുന്നത്.

മണ്ണ് ജലസംരക്ഷണത്തിനായി കോണ്ടൂർ ബണ്ട്, കല്ലുകയ്യാല,മഴക്കുഴി, കിണർ നിർമ്മാണവും കൂടാതെ കിണർ റീചാർജ്ജ് പ്രവർത്തികളും പദ്ധതിയിലുണ്ടാകും. നദിയുടെയും തോടുകളുടെയും തീരങ്ങൾ സംരക്ഷിക്കുവാൻ രാമച്ചവും മറ്റ് വൃക്ഷങ്ങളും നട്ടു പരിപാലിക്കും. കുടുംബങ്ങങ്ങളുടെ സ്ഥിര വരുമാനത്തിലേക്കായി ജീവനോപാധികളായ, കറവ പശു, ആട്, കോഴി, മത്സ്യ കുഞ്ഞുങ്ങൾ എന്നിവ നൽകുകയും. കന്നുകാലി തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, പന്നിവളർത്തുന്നതിനുള്ള കൂട്, മീൻകുളം, അസോള ടാങ്ക്, ഫാം പോണ്ട്, , എന്നിവ നിർമ്മിച്ച് നൽകും. തീറ്റപ്പുൽകൃഷിയും പദ്ധതിയിൽ ഉൾപ്പെടുത്തും. സ്ക്കൂൾ കോമ്പൗണ്ട് നിർമ്മാണം, പാചകപ്പുര, ഊട്ടുപുര, അംഗൻവാടി കെട്ടിടങ്ങൾ, ശൗചാലയങ്ങൾ എന്നീ നിർമ്മാണ പദ്ധതികളും ഉണ്ടാകും .

കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറിസ് എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി സംയോജിത പ്രോജക്ടുകൾ രൂപീകരിക്കുകയും ജൈവവളയൂണിറ്റ് ആരംഭിക്കുകയും ചെയ്യുന്നതിലേക്കുള്ള പദ്ധതികളും കർഷകർ നേരിടുന്ന വനമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിനായി ജൈവവേലികൾ നിർമ്മിക്കുവാനും ലക്ഷ്യമിടുന്നു. ആരോഗ്യ ഗ്രാൻ്റ് ഉപയോഗിച്ച് നീർത്തടങ്ങളിലുള്ള കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ രോഗനിർണ്ണയത്തിൻ്റെ പ്രഥമിക പരിശോധന കേന്ദ്രങ്ങളായി ഉയർത്തും.

കുടുംബശ്രീ സംഭരംഭകർക്ക് ഭക്ഷ്യവസ്തുക്കളുടെ ഉല്പന്നങ്ങൾ നിർമ്മിക്കുവാനും വിപണനം ഉറപ്പുവരുത്തുവാനുമായി വർക്ക് ഷെഡുകൾ നിർമ്മിക്കുവാനും പദ്ധതി തയ്യാറാക്കും. ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളും പൂർണ്ണമായി ഉൾപ്പെടുന്ന 9 നീർത്തടങ്ങളായാണ് ഡിപിആര്‍ തയ്യാറാക്കുന്നത്ത്. തൊഴിലുറപ്പ്, ത്രിതല പഞ്ചായത്തുകളുടെ വഹിതം വിവിധ ഡിപ്പാർട്ട്മെൻറുകളുടെ സംയോജിത പരിപാടികൾ വഴിയാകും പദ്ധതി നടപ്പാക്കുക എന്ന് ഗ്രാമ പഞ്ചിയത്ത് പ്രസിഡന്റ ടി കെ ജെയിംസ് പറഞ്ഞു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് നിഷ അലക്സ് അദ്ധ്യക്ഷത വഹിച്ചു. ഇ.വി.വർക്കി, പൊന്നമ്മ ചാക്കോ, എസ്രമാദേവി, ജോയി ജോസഫ്, സജി കൊട്ടാരം, ടി.കെ രാജൻ, പ്രസന്ന,എലിസബത്ത് എന്നിവർ പ്രസംഗിച്ചു. അസിസ്ൻറെ സെക്രട്ടറി വിഇഒ അരുൺ, സിഡിഎസ് ഭാരവാഹികളായ ഷീബ ജോൺസൺ, പ്രിയ സുരേന്ദ്രൻ, ജസ്റ്റിൻ സെബാസ്റ്റിൻ, ജിതിൻ, മജേഷ് രവീന്ദ്രൻ, സ്മിഷ ഷൈനി എന്നിവർ നേതൃത്വം നൽകി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വരികളില്ലാതെ പാട്ടുകളുണ്ടാകുമോ? ; പാട്ടുകളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി

0
ചെന്നൈ: സംഗീതം നല്‍കി എന്നതു കൊണ്ട് പാട്ടുകള്‍ക്കുമേലുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമുള്ളതല്ലെന്ന്...

ആലപ്പുഴയിൽ ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു­​ക്കിയ നിലയിൽ

0
ആ​ല​പ്പു­​ഴ: വെ​ണ്മ​ണി പു​ന്ത​ല​യി​ല്‍ ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു­​ക്കി. ഷാ­​ജി-​ദീ­​പ്­​തി...

തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയോട് മോശമായി പെരുമാറി ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം. വിദേശ വനിതയെ...

ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങി , ഒറ്റവോട്ട് പോലും ബിജെപിക്ക് ലഭിക്കില്ല : 26,000 അധ്യാപകരുടെ...

0
കൊൽക്കത്ത: കൽക്കട്ട ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി....