വീണാ ജോർജ് – ചിറ്റയം ​ഗോപകുമാർ തർക്കം ; മറനീക്കി സിപിഐ – സിപിഐ എം പോര്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിൽ സിപിഐ എം – സിപിഐ പോര് മറനീക്കി പുറത്തുവരുന്നു. ആരോ​ഗ്യമന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാറും തമ്മിലുള്ള തർക്കത്തിൽ വിമർശനവുമായി ജില്ലയിലെ മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. സിപിഐ എം പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാക്കൾ രം​ഗത്തെത്തി. ക്യാബിനറ്റ് പദവിയുള്ളവരുടെ തർക്കത്തിൽ ജില്ലാ നേതാക്കൾ ഇടപെടേണ്ടെന്ന ആവശ്യവുമായി സിപിഐ രം​ഗത്തെത്തി. വീണാ ജോർജും ചിറ്റയം ​ഗോപകുമാറും തമ്മിലുള്ള തർക്കത്തിൽ കഴിഞ്ഞ ദിവസം സിപിഐ എം ജില്ലാസെക്രട്ടറി നടത്തിയ പ്രതികരണം ദൗർഭാ​ഗ്യകരമാണെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

മന്ത്രി വീണാ ജോർജിനെതിരെ പരാതിയുമായി ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ നേരത്തേ രംഗത്തെത്തിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും എൽഡിഎഫ് കൺവീനർക്കുമാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് പരാതിയിലെ ഉള്ളടക്കം. ചിറ്റയം ഗോപകുമാറിനെതിരെ വീണാ ജോർജും നേർതൃത്വത്തിന് പരാതി നൽകിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത് എന്നാണ് വീണാ ജോർജിന്റെ പരാതി. ഇതോടെ പത്തനംതിട്ടയിൽ നിന്നുള്ള രണ്ട് ക്യാബിനറ്റ് റാങ്കുള്ള വ്യക്തികൾ തമ്മിലുള്ള ഭിന്നത പരസ്യമാവുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വീണാ ജോർജ്ജ് കൂടിയാലോചനകൾ നടത്തുന്നില്ലെന്നാണ് ആരോപണം. ഫോൺ വിളിച്ചാൽ എടുക്കില്ലെന്നും അടൂർ എംഎൽഎ കൂടിയായ ചിറ്റയം ഗോപകുമാർ പറയുന്നു. ഇത്തരത്തിൽ പതിവായി അവഗണിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന മേള ഉദ്ഘാടനത്തിൽ നിന്നും ചിറ്റയം ഗോപകുമാർ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ വാർഷികാഘോഷ പരിപാടിയിലേക്ക് ആരെയും പ്രത്യേകിച്ച് വിളിക്കേണ്ട കാര്യമില്ലെന്നാണ് സിപിഐ എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞത്. മന്ത്രി വീണാ ജോർജിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തനിക്ക് പരാതി നൽകിയിട്ടില്ല. എല്ലാവരും ചേർന്നാണ് സർക്കാരിന്റെ വാർഷികാഘോഷ പരിപാടി നടത്തേണ്ടത്. മകന്റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന പോലെയാണ് ഡെപ്യൂട്ടി സ്പീക്കറുടെ പരാതിയെന്നും കെ.പി ഉദയഭാനു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....