കൊച്ചി : മന്ത്രിയായിരിക്കെ നേരിട്ട വേട്ടയാടലുകൾ ചൂണ്ടിക്കാണിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്. വാക്കുകൾക്ക് വിവരിക്കാൻ കഴിയുന്നതിനപ്പുറമാണ് അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരത എന്ന് ചൂണ്ടിക്കാണിച്ചാണ് വീണ ജോർജ് തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ ഓരോന്നായി പറഞ്ഞിരിക്കുന്നത്. വ്യക്തിയധിക്ഷേപം, കായികാക്രമണം, സൈബർവേട്ട, കള്ളപ്രചരണങ്ങൾ, വീട്ടിൽ കയറി റീത്തു വെയ്ക്കൽ, വീട്ടിൽ ശവപ്പെട്ടി കൊണ്ടുവെയ്ക്കൽ വാക്കുകൾക്ക് വിവരിക്കാൻ കഴിയുന്നതിനപ്പുറമാണ് അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരത. കൃത്യമായ അജണ്ടയോടെയുള്ള ആക്രമണം. പക്ഷെ തളരാൻ കഴിയുമായിരുന്നില്ല എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ വീണാ ജോർജ് കുറിച്ചിരിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില് ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്ലൈന് മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല് ആപ്പ് (Android) പ്ലേ സ്റ്റോറില് ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ് ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























