ആശുപത്രിയുടെ ഗേറ്റ് മുതല്‍ എല്ലാ രംഗത്തും സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തും : മന്ത്രി വീണ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സര്‍ക്കാര്‍ ആശുപത്രികളെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സാഹചര്യത്തില്‍ ഓരോ സര്‍ക്കാര്‍ ആശുപത്രികളും രോഗി – ജനസൗഹൃദം ആക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി മലമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി .

ആശുപത്രിയുടെ ഗേറ്റ് മുതല്‍ എല്ലാ രംഗത്തും സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തും, ആശുപത്രിയിലെ ചികിത്സ പരമാവധി സൗജന്യവും മിതമായ നിരക്കിലും നല്‍കാനാണ് ശ്രമം. അവയവമാറ്റ രംഗത്ത് സര്‍ക്കാര്‍ സജീവമായ ഇടപെടല്‍ ആണ് നടത്തുന്നത്. ചിലവേറിയ ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കുറഞ്ഞ ചിലവില്‍ നടത്തുന്നതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. ആദിവാസി മേഖലകള്‍ ഉള്ളതുകൊണ്ട് പാലക്കാട് ജില്ലയ്ക്കും പ്രത്യേകിച്ച്‌ മലമ്പുഴ മണ്ഡലത്തിനും വലിയ പ്രാധാന്യമാണ് ആരോഗ്യവകുപ്പ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

മലമ്പുഴ എംഎല്‍എയുടെ പ്രത്യേക താല്പര്യ പ്രകാരം ശോച്യാവസ്ഥയിലുള്ള എലപ്പുള്ളി ആശുപത്രിക്ക് 10 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നവജാത ശിശുമരണം ഏറ്റവും കുറവുള്ളത് കേരളത്തിലാണ്. ഒരു അമ്മയ്ക്കും ഒരു കുഞ്ഞും നഷ്ടമാവാത്ത രീതിയിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാതൃ മരണനിരക്ക് കുറയ്ക്കുകയും ലക്ഷ്യമാണ്. മലമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മികച്ച ഇടപെടല്‍ നടത്തുന്ന ഡോക്ടര്‍ ജയപ്രസാദിനെ മന്ത്രി അഭിനന്ദിച്ചു. മന്ത്രിക്ക് ലഭിക്കുന്ന ജനകീയ അംഗീകാരം ഒരു ടീം എന്ന നിലയില്‍ ആരോഗ്യവകുപ്പിലെ ഓരോരുത്തര്‍ക്കും ഉള്ളതാണെന്നും മന്ത്രി പറഞ്ഞു.

മലമ്പുഴ നിയോജകമണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും മന്ത്രി വിശദീകരിച്ചു. മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനു മോള്‍ മുഖ്യ അതിഥിയായിരുന്നു. ഡിപി എം പാലക്കാട് ഡോക്ടര്‍ ടി വി റോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ പി റീത്ത പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി ബിനോയി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ തോമസ് വാഴപ്പള്ളി, ബി ബിനോയ്, അഞ്ചു ജയന്‍ , എസ് സുജാത, മലമ്പുഴ എഫ് എച്ച്‌ സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ടി കെ ജയപ്രസാദ്, പഞ്ചായത്ത് സെക്രട്ടറി പ്രവീണ്‍ പി കോങ്ങാട്, സി എച്ച്‌ സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഐ ഗോപിനാഥന്‍ എന്നിവര്‍ക്കൊപ്പം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...