പത്തനംതിട്ടക്കാര്‍ക്ക് ദുരിതമായി വീണാ ജോര്‍ജ്ജിന്റെ പണി തീരാത്ത പഞ്ചവടിപാലവും പൊട്ടിപ്പൊളിഞ്ഞ സര്‍വീസ് റോഡുകളും

For full experience, Download our mobile application:
Get it on Google Play

കോന്നി : ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് എം എല്‍ എ ആയിരിക്കുന്ന ആറന്മുള നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട നഗര ഹൃദയത്തിലെ ആബാന്‍ മേല്‍ പാലത്തിന്റെ സര്‍വീസ് റോഡ്‌ താല്‍ക്കാലികമായിപ്പോലും ഗതാഗത യോഗ്യമാക്കാത്തത്  വ്യാപാരികളെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. സര്‍വീസ് റോഡ്‌ നിര്‍മ്മാണത്തിനായി സ്ഥലം വിട്ടുനല്കിയതിനാല്‍ പത്തനംതിട്ട നഗരസഭയ്ക്കും അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ കഴിയുന്നില്ല. അബാന്‍ മേല്‍പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. മേല്‍പ്പാലം അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴും സര്‍വീസ് റോഡ്‌ ദുരിതയാത്രയാണ് സമ്മാനിക്കുന്നത്. നഗരത്തിലെ പൊടിപടലങ്ങള്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അബാന്‍ മേല്‍പാലത്തിന് സമീപമാണ് സ്വകാര്യ ബസ്‌ സ്റ്റാന്റ്. ഇതിനോട് ചേര്‍ന്നുള്ള വ്യാപാരികളും പൊടിശല്യത്താല്‍ വലയുകയാണ്. കടയില്‍ വാങ്ങി വെക്കുന്ന സാധനങ്ങള്‍ പൊടിപിടിക്കുന്നത് മൂലം പഴയതെന്നു കരുതി ആളുകള്‍ വാങ്ങാന്‍ മടിക്കുന്നു എന്നും വ്യാപാരികള്‍ പറയുന്നു. ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് കഷ്ടിച്ച് കടന്നു പോകാവുന്ന വീതി മാത്രമാണ് റോഡിന്റെ ഒരറ്റത്ത് ഉള്ളത്. ഇതിനാല്‍ തന്നെ ഒരു വാഹനം കടന്നു പോയതിന് ശേഷം മാത്രമേ അടുത്ത വാഹനം കടന്നുപോകുവാന്‍ കഴിയുകയുള്ളൂ. പാലം നിര്‍മ്മാണം അനന്തമായി നീളുന്നുണ്ട് എങ്കിലും സര്‍വീസ് റോഡ്‌ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....