പാലക്കാട്: ചിറ്റൂരിൽ വീണ്ടും സ്പിരിറ്റ് വേട്ട. നിയമവിരുദ്ധമായി കണ്ടെത്തിയ 30 ലിറ്റർ സ്പിരിറ്റും 550 ലിറ്റർ കള്ളും പിടിച്ചെടുത്തു. മൂന്ന് പേരാണ് ചിറ്റൂർ എക്സൈസിന്‍റെ പിടിയിലായത്. സ്പിരിറ്റ് കള്ളിൽ കലർത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ചിറ്റൂർ തിരുവഴിയോട് സ്വദേശി എൽദോസ്, മുകുന്ദപുരം സ്വദേശി ഷെവിൻ, അനന്തകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
—
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
സ്പിരിറ്റും കള്ളുമായി മൂന്ന് പേർ പിടിയിൽ
RECENT NEWS
Advertisment




























