വായ്പത്തട്ടിപ്പ് ; ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജാരാവാതെ പിവി അൻവർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പത്തട്ടിപ്പിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃണമൂൽ കോൺ​ഗ്രസ് നേതാവ് പി വി അൻവർ. നേരത്തെ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിവാങ്ങുകയായിരുന്നു. ഇന്ന് ഹാജരാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അൻവർ എത്തിയില്ല. കെഎഫ്സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പ ദുരുപയോഗം നടത്തിയതായി ഇഡി നടത്തിയ റെയ്ഡിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.

അൻവറിൻറെ ഡ്രൈവറുടെയും ബന്ധുക്കളുടെയും പേരുകളിലുള്ള ബെനാമി സ്ഥാപനങ്ങൾക്കാണ് കെഎഫ്സിയിൽ നിന്ന് പന്ത്രണ്ട് കോടി രൂപ രൂപ വായ്പ അനുവദിച്ചത്. ഒരേ വസ്തു തന്നെ പണയംവെച്ച് വിവിധ ഘട്ടങ്ങളിലായി ലോൺ അനുവദിക്കുകയായിരുന്നു. കെഎഫ്സിയിൽ നിന്നെടുത്ത വായ്പകൾ പിവിആർ ടൗൺഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അൻവറിന്‍റെ ബെനാമികളെയടക്കം കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അൻവറിന് സമൻസയച്ചത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...