Friday, April 19, 2024 9:00 pm

ചെറിയ കൈയ്യബദ്ധം പ്ലീസ് നാറ്റിക്കരുത് … സ്ഥലം മാറ്റം മേടിച്ച ഡോക്ടറെ വീണ്ടും അതേ സ്ഥലത്തേയ്ക്ക് സ്ഥലം മാറ്റി മന്ത്രി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത് നേരത്തേ അതേ സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച ഡോക്ടറെ. തിരുവല്ല താലൂക്ക് ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിയുടെ മിന്നല്‍ പരിശോധന. ആശുപത്രി നടത്തിപ്പില്‍ അപാകത ആരോപിച്ച്‌ സൂപ്രണ്ട് ഡോ.അജയമോഹനെ ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിലേക്ക് ശിക്ഷാ നടപടിയായി മന്ത്രി സ്‌പോട്ടില്‍ സ്ഥലം മാറ്റുകയായിരുന്നു.

Lok Sabha Elections 2024 - Kerala

എന്നാല്‍, കഴിഞ്ഞ മാസം 28ന് ഇറങ്ങിയ ആരോഗ്യവകുപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് കേഡറിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ ജനറല്‍ ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ചെങ്ങന്നൂര്‍ ആശുപത്രിയിലേക്കു തന്നെയായിരുന്നു സ്ഥലംമാറ്റവും. ഇദ്ദേഹത്തിന് പകരം വര്‍ക്കലയിലെ ഡോ.ബിജു നെല്‍സനെ തിരുവല്ലയിലേക്കു നിയമിച്ചതായും പട്ടികയിലുണ്ട്. അദ്ദേഹം ചുമതലയേല്‍ക്കുന്നതു വരെ താല്‍ക്കാലികമായി ഡോ.അജയമോഹന്‍ തിരുവല്ലയില്‍ തുടരുകയായിരുന്നു.

തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ ഡപ്യൂട്ടി സൂപ്രണ്ടായി തരംതാഴ്ത്തി ട്രാന്‍സ്ഫര്‍ ചെയ്തു എന്ന തരത്തിലായിരുന്നു പിന്നീട് നടന്ന പ്രചാരണം. എന്നാല്‍ സ്ഥലം മാറിയ ഇടത്തിലും സൂപ്രണ്ട് ആയിത്തന്നെയാണ് അദ്ദേഹത്തിന്റെ പദവി. അതേസമയം ഡോ.അജയമോഹനെ സ്ഥലം മാറ്റിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നടപടിക്കെതിരെ കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) രംഗത്തെത്തി. ആശുപത്രി സൂപ്രണ്ടിനെതിരെ ഉണ്ടായത് വ്യക്തിഹത്യയാണെന്നും സ്ഥലം മാറ്റിയ നടപടിക്കെതിരെ തിങ്കളാഴ്ച തിരുവല്ലയില്‍ കരിദിനം ആചരിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സി-വിജില്‍ : ജില്ലയില്‍ ലഭിച്ചത് 8631 പരാതികള്‍ ; 8471 പരിഹാരം

0
പത്തനംതിട്ട : സി-വിജിലിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 8631 പരാതികള്‍. ഇതില്‍...

തമിഴ്നാട്, കര്‍ണാടക വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി

0
തിരുവനന്തപുരം : കേരളത്തില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്നാട്ടിലെയും കര്‍ണാടകയിലേയും...

വിഎഫ്സി പ്രവര്‍ത്തനം നാളെ (20) അവസാനിക്കും

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന്...

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാം… ഹെല്‍പ്പ്‌ലൈന്‍ ആപ്പ് വഴി…

0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഒറ്റക്ലിക്കില്‍ വിരല്‍തുമ്പില്‍ എത്തിക്കാന്‍ വോട്ടര്‍...