പച്ചക്കറി വില കുതിച്ചുയരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പച്ചക്കറി വില കുതിച്ചുയരുന്നു. ഇഷ്ടവിഭവങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ഇനി കൂടുതല്‍ പണമിറക്കേണ്ടി വരുന്നു. ഒരു കിലോ ചെറിയ ഉള്ളിക്കും മുരിങ്ങാക്കായയ്ക്കും കൊടുക്കണം 90 രൂപ. കാരറ്റിന് 80 രൂപയാണ് വില. ബീറ്റ്റൂട്ടിന് കിലോയ്ക്ക് 65 രൂപയും പച്ചമുളകിന് 60 രൂപയും നല്‍കണം.  ചിലയിടങ്ങളില്‍ വില ഇതിലും കൂടും.

കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഭ്യത കുറയുന്നത് വിലക്കയറ്റത്തിനു കാരണമാകുന്നു. കേരളത്തിലേക്ക് അരിയും പച്ചക്കറികളും പ്രധാനമായും വരുന്നത് ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ്. മഴ കാരണം ഈ സംസ്ഥാനങ്ങളില്‍ വിളവെടുപ്പിനു തയ്യാറായ 20-30 ശതമാനം വരെ വിളകള്‍ നശിച്ചതായാണ് വിവരം.

വിലക്കയറ്റം കൂടാതെ തൊഴിലാളികളുടെ കൂലി, കെട്ടിട വാടക, പാചക വാതകം, വിറക് തുടങ്ങിയവയുടെ വിലവര്‍ധനയും മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വില കൂട്ടിയാല്‍ കച്ചവടം കുറയുമെന്നാണ് ഉടമകള്‍ പറയുന്നത്. അതേസമയം, വില കൂട്ടണമെന്നാണ് ഒരുപക്ഷം ഹോട്ടലുടമകളുടെ ആവശ്യം.നിലവില്‍ ഹോട്ടലുകളുടെ തരവും വിഭവങ്ങളും അനുസരിച്ച് ഊണിന് ശരാശരി 40 രൂപ മുതല്‍ 150 രൂപ വരെയാണ് വില. നക്ഷത്ര ഹോട്ടലുകളില്‍ വില വീണ്ടും ഉയരും.
പച്ചക്കറി വില (കിലോഗ്രാം)
തുക(രൂപയിൽ)
ചെറിയുള്ളി 90
മുരിങ്ങക്കായ 90
പാവയ്ക്ക 70
കാരറ്റ് 80
ബീറ്റ്‌റൂട്ട് 65
ഇഞ്ചി 80
ബീന്‍സ് 65
പച്ചമുളക് 60
ഉരുളക്കിഴങ്ങ് 45
സവാള 30
തക്കാളി 40

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...