റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊലപെടുത്തിയ സംഭവം ; പ്രതികൾ എത്തിയത് കടയിലെ ജീവനക്കാരിയെ ലക്ഷ്യം വെച്ച്

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിലെ പച്ചക്കറി വ്യാപാരിയെ രണ്ടംഗസംഘം വെട്ടികൊന്ന സംഭവത്തിൽ പ്രതികൾ എത്തിയത് കടയിലെ ജീവനക്കാരിയെ ലക്ഷ്യം വെച്ച്. കാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മിയെ ലക്ഷ്യം വെച്ചാണ് പ്രതികൾ എത്തിയതെന്നാണ് എഫ്ഐആർ. റാന്നി മർത്തോമ ആശുപത്രിക്ക് സമീപമുള്ള പച്ചക്കറി വ്യാപാരി അനിൽ ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. കാരറ്റിന് വില കൂടുതലാണെന്നും എടുത്തു കഴിക്കരുതെന്നും മഹാലക്ഷ്മി പറഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയത്. മടങ്ങിപ്പോയ സംഘം വടിവാളുമായി എത്തി ആക്രമിക്കുകയായിരുന്നു. മഹാലക്ഷ്മിയെ ആക്രമിക്കുന്നതിന് തടസ്സം നിന്നപ്പോഴാണ് കടയുടമ അനിലിനെ വെട്ടിയത്. ​ഗുരുതര പരിക്കുകളോടെ മഹാലക്ഷ്മി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. കടയിലുണ്ടായിരുന്ന മഹാലക്ഷ്മിയുടെ ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്.  തർക്കത്തിന് ശേഷം മടങ്ങിപ്പോയവർ രാത്രി 9 മണിയോടെ തിരിച്ചെത്തി വടിവാൾ ഉപയോഗിച്ച് അനിലിനെ വെട്ടുകയായിരുന്നു. അനിൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം റാന്നിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റാന്നി സ്വദേശികളായ പ്രദീപ് എന്ന ഇടത്തൻ, കൊച്ചുമോൻ എന്നിവരാണ് വടിവാൾ കൊണ്ട് ആക്രമണം നടത്തിയത്. പ്രതികളെ ഇന്നലെത്തന്നെ പോലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...