കറിയ്ക്കുള്ള ഇലകൾ വീട്ടിൽ തന്നെ ഉണ്ടാക്കാം

For full experience, Download our mobile application:
Get it on Google Play

മൈക്രോ ഗ്രീന്‍സ് പോഷകസമൃദ്ധമാണ്. ധാന്യങ്ങളിലും പച്ചക്കറികളിലും ഇല്ലാത്ത പോഷകങ്ങള്‍ പോലും മൈക്രോഗ്രീനില്‍ നിന്നും കിട്ടും. ന്യൂട്രിയൻസിന്റെ കലവറയാണിത്, വിറ്റാമിൻ സി വിറ്റാമിൻ കെ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസിയം അയേൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ എന്നിവയും അടങ്ങിയിരിക്കുന്നു. ഹൃദയ സംബദ്ധമായ പല അസ്വസ്ഥതകൾക്കും നല്ലതാണ് മൈക്രോ ഗ്രീൻസ്. ദഹന പ്രശനങ്ങൾക്കും നല്ലതാണ്.

ചെറുപയര്‍, വന്‍പയര്‍, കടല, ഗ്രീന്‍പീസ്, ചീര വിത്തുകൾ, കടുക്, ഉലുവ എന്നിവയില്‍ നിന്നെല്ലാം മൈക്രോ ഗ്രീന്‍ ഉല്‍പാദിപ്പിക്കാം. രാസവളങ്ങളോ കീടനാശിനികളോ തീരെ ആവശ്യമില്ലാത്ത കൃഷിരീതി കൂടിയാണിത്. വ്യത്യസ്ത ഇനം വിത്തുകള്‍ 6-7 മണിക്കൂര്‍ കുതിര്‍ത്ത ശേഷം വാരി വെച്ച് മുള വരാന്‍ അനുവദിക്കുക. ശേഷം പരന്ന പാത്രങ്ങളില്‍ ടിഷ്യു പേപ്പറോ ഇഴയകലമുള്ള കോട്ടണ്‍ തുണിയോ ചകിരിച്ചോറോ 3 അടുക്കുകളായി നിരത്തി വെള്ളം തളിക്കുക. ഇത്തരം ഒരുക്കിവെച്ച നനഞ്ഞ പരന്ന പാത്രങ്ങളിലേക്ക് മുളച്ചുതുടങ്ങിയ വിത്തുകള്‍ വിതറിയ ശേഷം മൂടിവെക്കുക. ദിവസവും മുടങ്ങാതെ രണ്ടു നേരമെങ്കിലും നനക്കുക. രണ്ടു ദിവസത്തിനു ശേഷം മൂടേണ്ടതില്ല. 10-14 ദിവസങ്ങള്‍ക്കുള്ളില്‍ 34 ഇഞ്ച് നീളത്തില്‍ ഏതാനും ഇലകള്‍ തളിര്‍ത്തു വന്നിട്ടുണ്ടാവും.

അധിക പ്രയാസം കൂടാതെ മൈക്രോഗ്രീന്‍ വളര്‍ത്തിയെടുക്കാം. അരിപ്പ പോലെ ദ്വാരങ്ങളുള്ള പാത്രങ്ങളിലാണ് മൈക്രോഗ്രീന്‍ വളര്‍ത്തുന്നത്. മുളവന്ന വിത്തുകള്‍ അരിപ്പ പാത്രത്തില്‍ നിരത്തുക. വേരിറങ്ങുമ്പോള്‍ മുട്ടാവുന്ന വിധത്തില്‍ അടിയില്‍ മറ്റൊരു പാത്രത്തില്‍ വെള്ളം വെക്കുക. നനഞ്ഞ തുണി കൊണ്ട് വിത്തു മൂടിയിടുന്നത് നല്ലതാണ്. അടിയിലെ പാത്രത്തിലെ വെള്ളം ദിവസവും മാറ്റണം. മൂന്നാം ദിവസം മൂടിയ തുണിയും ഒഴിവാക്കാം. ഉലുവയും ചെറുപയറും ഇങ്ങനെ വളര്‍ത്തിയാല്‍ 7-10 ദിവസം വളര്‍ച്ച എത്തുന്നതോടെ വേരോടെ സാലഡിനും മറ്റു കറികള്‍ക്കും ഉപയോഗപ്പെടുത്താം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...