പുറമറ്റം: പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മുണ്ടമല റസിഡന്റ്സ് അസോസിയേഷൻ വി.എഫ്.പി.സി.കെയുമായി സഹകരിച്ച് മുണ്ടമല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ കിറ്റുകൾ വിതരണം ചെയ്തു. ഗുണമേന്മയുള്ള വിവിധയിനം പച്ചക്കറി വിത്തുകളും ഗ്രോ ബാഗുകളും മറ്റ് ഉൽപാദനോപാദികളും കിറ്റുകൾ മുഖേന ലഭ്യമാക്കി.
അസോസിയേഷൻ പ്രസിഡന്റ് ജോർജ് അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ സുജ തോമസ് ഉദ്ഘാടനം ചെയ്തു. കോയിപ്രം സർക്കിൾ ഇൻസ്പെക്ടർ എൻ. ഗിരീഷ്, മാർത്തോമ്മാ സഭാ മുൻ വൈദിക ട്രസ്റ്റി റവ. വർഗീസ് തോമസിന് നൽകി കൊണ്ട് ആദ്യ കിറ്റു വിതരണം നിർവ്വഹിച്ചു.
വി.എഫ്.പി.സി.കെ കർഷക സമിതി പ്രസിഡന്റ് വർഗീസ് തോപ്പിൽ, പാസ്റ്റർ കെ.എം.ഉമ്മൻ, സാബു തോമസ്, പ്രോഗ്രം കോ-ഓർഡിനേറ്റർ ജിഫിൻ അലക്സ് ജോർജ്, കെ.കെ തമ്പി, റോബിൻ സി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
കിറ്റുകൾ ഇനിയും ആവശ്യമുള്ളവർ പുറമറ്റം വി.എഫ്.പി.സി.കെ ഓഫീസുമായി ബന്ധപ്പെടണം.
വെജിറ്റബിൾ ചലഞ്ച് ; മുണ്ടമല റസിഡന്റ്സ് അസോസിയേഷൻ കിറ്റുകൾ വിതരണം ചെയ്തു
RECENT NEWS
Advertisment