അപകട മേഖലയായി കുമ്പഴ ജംഗ്ഷന്‍ : ട്രാഫിക് സിഗ്നല്‍ ലൈറ്റും തെരുവ് വിളക്കുകളും സ്ഥാപിക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയുടെ ഉപനഗരമായ കുമ്പഴയില്‍ വാഹനാപകടങ്ങള്‍ ദിനംപ്രതി വര്‍ധിച്ചിട്ടും ഗതാഗത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുവാന്‍ ആരും നടപടി സ്വീകരിക്കുന്നില്ല. ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങളാണ് ദിവസവും കുമ്പഴ ജംഗ്ഷനില്‍ നടക്കുന്നത്. ഇന്നലെ രാത്രിയില്‍ ഇരുചക്രവാഹനവും ലോറിയുമായി കൂട്ടിയിടിച്ച് കുമ്പഴയിലെ മുന്‍ ഹോട്ടല്‍ ഉടമയായിരുന്ന ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തരയോടെ നടന്ന അപകടത്തില്‍ ശ്രീകുമാറിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനായ ഇദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

ഇതിന് മുന്‍പ് സ്കൂട്ടര്‍ യാത്രക്കാരനെ അമിത വേഗതയില്‍ എത്തിയ ആംബുലന്‍സ് ഇടിച്ചു ഗുരുതരമായി പരിക്കേറ്റിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ തിരുവല്ല – കുമ്പഴ  റോഡും മലയാലപ്പുഴ – കുമ്പഴ റോഡും സംഗമിക്കുന്ന സ്ഥലമാണ് കുമ്പഴ ജംഗ്ഷന്‍. വളരെ തിരക്കേറിയ ജംഗ്ഷന്‍ ആയിട്ടും ഇവിടെ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ കെ.എസ്.ടി.പി തയ്യാറായിട്ടില്ല. പോലീസും ഹോം ഗാര്‍ഡുകളും ആണ് ഇവിടെ വാഹനങ്ങള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ ജംഗ്ഷന്‍ ശ്രദ്ധിക്കാതെ അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കുവാന്‍ പലപ്പോഴും പോലീസിനും ഹോം ഗാര്‍ഡുകള്‍ക്കും കഴിയാറില്ല.

ഇരുചക്ര വാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളില്‍പ്പെടുന്നത്. ജംഗ്ഷനില്‍ രാത്രി സമയങ്ങളില്‍ വെളിച്ചക്കുറവുള്ളതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ വാഹനങ്ങള്‍ നിര തെറ്റിച്ച് വരുന്നത് ഒഴിവാക്കാന്‍ റോഡില്‍ ഡിവൈഡര്‍ സ്റ്റമ്പുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ അമിത വേഗതയിലെത്തിയ വാഹനങ്ങള്‍ കയറിയിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ ഇതും നശിച്ചു. പലപ്പോഴും വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന ഈ റോഡില്‍ വാഹനങ്ങള്‍ കുരുക്കില്‍ അകപ്പെടുമ്പോഴും പോലീസ് ഇതൊന്നും ശ്രദ്ധിക്കാറില്ല. കോന്നി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പഴയില്‍ എത്തിയാല്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാതെ ചീറിപ്പായുന്നതും കാണാം. സ്വകാര്യ ബസുകള്‍ റോഡിലേക്ക് ഇറക്കി വാഹനം നിര്‍ത്തുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...