ചിറ്റാര്‍ – സീതത്തോട് റോഡില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു : ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കണം

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാര്‍ – സീതത്തോട് റോഡില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ നിരവധി വാഹനങ്ങളാണ് ഇവിടെ താഴ്ചയിലേക്ക് മറിഞ്ഞത്. വാഹനങ്ങളുടെ അമിത വേഗതയാണ് കൂടുതലും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. വളവുകള്‍ കൂടുതലുള്ള റോഡില്‍ അമിത വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ പലപ്പോഴും നിയന്ത്രണം വിട്ട് മറിയുകയാണ് ചെയ്യുന്നത്. വാഹനാപകടങ്ങളില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കാറുകള്‍ ആണ് കൂടുതലും അപകടത്തില്‍ പെട്ടിട്ടുള്ളത്. ഒരു ഭാഗം അഗാധമായ കുഴിയായതിനാല്‍ വാഹനം ഇവിടേക്ക് മറിഞ്ഞു പോയാല്‍ വലിയ ദുരന്തമാവും സംഭവിക്കുക.

ചിറ്റാര്‍ വലിയതോട് ഭാഗം മുതല്‍ സീതത്തോട് മൂന്നുകല്ല് വരെയുള്ള ഭാഗങ്ങളില്‍ കൂടുതലും അടുത്തടുത്തായുള്ള അപകട വളവുകളുണ്ട്. ഈ വളവുകളില്‍ അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് തിരിയുമ്പോള്‍ നിയന്ത്രണം വിടുകയാണ് പതിവ്. രാത്രി സമയങ്ങളില്‍ ആണ് കൂടുതലും അപകടങ്ങള്‍ നടക്കുന്നത്. ഈ ഭാഗത്ത് ജനവാസം കുറവായതിനാല്‍  രാത്രിയില്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ രാവിലെ ആയിരിക്കും ജനങ്ങള്‍ അറിയുക.  അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി താഴ്ചയുള്ള ഭാഗത്ത് അധികൃതര്‍  റിഫ്ലക്റ്റര്‍ സ്റ്റമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഭാഗത്ത് ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചെങ്കില്‍ മാത്രമേ ഫലപ്രദമാവകയുള്ളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...