ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു

For full experience, Download our mobile application:
Get it on Google Play

കൂടല്‍ : ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. തൊട്ടുപിന്നാലെ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് അയ്യപ്പന്മാര്‍ ഉടന്‍ തന്നെ പുറത്തു ചാടിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഇടത്തറയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ശബരിമല ദര്‍ശനംകഴിഞ്ഞു മടങ്ങിയ തെലങ്കാന സ്വദേശികളായ അയ്യപ്പന്മാരാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഹോണ്ട എലിവേറ്റര്‍ കാര്‍ അമിതവേഗതയില്‍ സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ കാറില്‍ നിന്ന് തീയും പുകയും ഉയര്‍ന്നു. നിസാരപരുക്കേറ്റ അഞ്ചു പേരും പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ കാര്‍ പൂര്‍ണമായും കത്തിയമരുകയായിരുന്നു.ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തു വന്നെങ്കിലും തീ പടരുന്നത് തടയാന്‍ സമയം എടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് യോഗം ചേരാനിരിക്കെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തെ ചൊല്ലി മുന്നണിയിൽ തർക്കം

0
തിരുവനന്തപുരം: യുഡിഎഫ് യോഗം ചേരാനിരിക്കെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തെ ചൊല്ലി...

കുട്ടികളുടെ ആരോഗ്യം ലക്ഷ്യമിട്ട് നിർണ്ണായക നീക്കം ; മഹാരാഷ്ട്രയിലെ സ്കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡിന്...

0
മഹാരാഷ്ട്ര : കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തടയുന്നതിനും അമിതവണ്ണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ...

ഇലന്തൂർ ഗവൺമെൻ്റ് കോളേജ് ; പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

0
പത്തനംതിട്ട: ഇലന്തൂർ ഗവ:കോളേജ് വികസനവുമായി ബന്ധപ്പെട്ട് പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിക്കുന്നതിന് പാനല്‍ തയ്യാറാക്കുന്നു ജില്ല സെഷന്‍സ് കോടതിയിലും മറ്റ് അഡീഷണല്‍...