Sunday, March 30, 2025 6:04 am

വാഹനങ്ങളില്‍ ലീഗല്‍ മോഡിഫിക്കേഷന് സർക്കാർ അനുമതി നല്‍കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാര്‍ ആക്സസറീസ് സംരഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാനും ആശങ്കകള്‍ അകറ്റുവാനും സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. നിരവധി യുവ സംരഭകരാണ് ഈ മേഖലയിലുള്ളത്. കോവിഡ് മൂലം വിപണികളില്‍ ഉണ്ടായ പ്രതിസന്ധികളും വാഹനങ്ങള്‍ മോഡിഫൈ ചെയ്യുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നിലപാടുകളും സംരഭകര്‍ക്ക് ഇരുട്ടടിയാണ് സമ്മാനിക്കുന്നത്. അതിനാല്‍ ഈ മേഖലയില്‍ ഉള്ളവരുമായി തുറന്ന ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകണം.

കാറുകളുടെ മോഡിഫിക്കേഷനായി ഉപയോഗിക്കുന്ന ബോഡിക്കിറ്റ്സ് ഉള്‍പ്പടെയുള്ളവ പ്രകൃതിക്ക് യാതൊരുവിധ പ്രശ്നവും സൃഷ്ടിക്കുന്നില്ല. ഇവയെല്ലാം സര്‍ക്കാരിന്  കൃത്യമായ ടാക്സ് നല്‍കിയാണ് വിപണിയില്‍ എത്തിക്കുന്നത്. വാഹനങ്ങളില്‍ “ലീഗല്‍ മോഡിഫിക്കേഷന്‍ ” വരുത്താനുള്ള അനുവാദമാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. മറ്റ് സംസ്ഥാനങ്ങള്‍ നിശ്ചിത തുക ഫീസ് ഈടാക്കി ലീഗല്‍ മോഡിഫിക്കേഷന്‍ അംഗീകരിക്കുന്നുണ്ട്. ഈ വിഷയം ഗൗരവമുള്ളതാണെന്നും സര്‍ക്കാരിന്റെ  ശ്രദ്ധയില്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നഹാസ് പത്തനംതിട്ട പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരാധനാലയങ്ങളുടെ 500 മീറ്ററിനുള്ളിൽ മാംസ വിൽപ്പന നിരോധിച്ചു

0
ലഖ്‌നൗ : ഇന്ന് മുതൽ ആരംഭിക്കുന്ന ഒമ്പത് ദിവസത്തെ ഛൈത്ര നവരാത്രി...

കാര്യക്ഷമതാ വകുപ്പിന്റെ ചെലവ് ചുരുക്കൽ വിഭാ​ഗം മേധാവി സ്ഥാനത്തുനിന്ന് ഇലോൺ മസ്ക് ഒഴിയുമെന്ന് റിപ്പോർട്ട്

0
വാഷിങ്ടൺ : അമേരിക്കൻ സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ (DOGE) ചെലവ് ചുരുക്കൽ...

പ്രതിഷേധ മാർച്ചിനിടെ വ്യാപകമായ ആക്രമണം

0
കാഠ്മണ്ഡു : കാഠ്മണ്ഡുവിൽ രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ രാജാവ് ഗ്യാനേന്ദ്ര...

തിരയിൽപ്പെട്ട് കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം കടലിൽ കണ്ടെത്തി

0
തിരുവനന്തപുരം : അടിമലത്തുറ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ കോളേജ് വിദ്യാർഥിയുടെ...