ആയുധം കാണിച്ച് വാഹനം തട്ടിയെടുത്ത സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കുറുപ്പംപടി : ആയുധം കാണിച്ച് വാഹനം തട്ടിയെടുത്ത സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആയുധവുമായി വാഹനം തട്ടിയെടുത്ത് കടന്നുകളഞ്ഞ ദമ്പതികള്‍ ഉള്‍പ്പെടെയുള്ള മൂവര്‍ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. കോട്ടപ്പടി മാന്നാംതോട് പട്ടരുമഠം വീട്ടില്‍ ഹമിദ് (52) ഭാര്യ ഫാത്തിമ (46), മലപ്പുറം ഇരിഞ്ഞിക്കോട് കൊളവണ്ണ വീട്ടില്‍ നിഖില്‍ (30) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 27 ന് ആണ് കേസിനാസ്പദമായ സംഭവം. ഹമീദിന്റെ സഹോദരന്‍ സ്വകാര്യ ബാങ്കില്‍ നിന്ന് ലോണെടുത്ത് വാങ്ങിയ മിനിലോറി ലോണ്‍ കുടിശികയായതിനെ തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയോഗിച്ച കമ്മീഷന്‍ സീസ് ചെയ്തതിനെതുടര്‍ന്ന് ഉടമ കോട്ടപ്പടി സ്റ്റേഷനില്‍ വാഹനം സറണ്ടര്‍ ചെയ്തു. അവിടെ നിന്ന് വാഹനം ഏറ്റെടുത്ത് കൊണ്ടുപോകുന്ന വഴിയാണ് ഹമീദിന്റെ നേതൃത്വത്തിലെത്തിയ സംഘം ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. പിന്നീട് പ്രതികള്‍ ഒളിവില്‍ പോയി.

ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തട്ടിക്കൊണ്ടുപോയ വാഹനവും, തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനവും പൈമറ്റത്ത് നിന്ന് കണ്ടെടുത്തു. പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പല്‍വാല്‍, കാലടി ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ്, കുറുപ്പംപടി എസ് ഐ ടി.എല്‍ ജയന്‍, കാലടി എസ്.ഐ ജയിംസ് മാത്യു, എ.എസ്.ഐ അബ്ദുള്‍ സത്താര്‍, സി.പി.ഒമാരായ അനീഷ്, സിന്ധു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...