വാഹന വിൽപ്പന ; മാരുതി ഒന്നാമത് – ടാറ്റയ്ക്ക് രണ്ടാം സ്ഥാനം – ഹ്യുണ്ടായി മൂന്നാം സ്ഥാനത്ത്

For full experience, Download our mobile application:
Get it on Google Play

മെയ് മാസത്തിലെ വാഹന വിൽപ്പനയുടെ കണക്കിൽ ടാറ്റ മോട്ടോഴ്സ് രണ്ടാം സ്ഥാനത്താണ്. 43,341 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ മോട്ടോഴ്സ് ഹ്യുണ്ടായിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. പതിവുപോലെ 124474 വാഹനങ്ങളുമായാണ് മാരുതി ഒന്നാമതെത്തിയത്.  കഴിഞ്ഞ വർഷം മേയിൽ 15,181 യൂണിറ്റുകൾ വിറ്റഴിച്ച ടാറ്റ മോട്ടോഴ്സ് 185 ശതമാനം വളർച്ചയോടെ രണ്ടാം സ്ഥാനത്തെത്തി. ടാറ്റയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിൽപ്പനയാണിത്.

42293 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം മേയിൽ ഹ്യുണ്ടായിയുടെ വിൽപ്പന 25,001 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 69.2 ശതമാനമായിരുന്നു വളർച്ച. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടാറ്റ ഹ്യുണ്ടായിയെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തുന്നത്. അറ്റകുറ്റപ്പണികൾക്കായി ഹ്യുണ്ടായിയുടെ നിർമ്മാണ കേന്ദ്രം അടച്ചുപൂട്ടിയതും ചിപ്പുകളുടെ ക്ഷാമവുമാണ് വിൽപ്പനയിലെ ഇടിവിന് കാരണമെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....