വാഹനം മോഷ്ടിച്ച് വ്യാജ നമ്പറുകള്‍ ഘടിപ്പിച്ച് വില്‍പ്പന: യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മോഷ്ടിക്കുന്ന വാഹനങ്ങള്‍ തിരുപൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് വ്യാജ നമ്പറുകള്‍ ഘടിപ്പിച്ച് വില്‍ക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളായ ശിവകുമാര്‍ (43), ദിനേഷ് (23) എന്നിവരാണ് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി, മൂസക്കുട്ടി ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ നിന്നും രണ്ട് ഇരുചക്ര വാഹനങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്.

പിടിയിലായ ശിവകുമാറിന് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ആറോളം മോഷണ കേസുകള്‍ നിലവിലുണ്ട്. മൂന്നു മാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ എത്തി മോഷ്ടിക്കുന്ന വാഹനങ്ങള്‍ തിരുപൂരിലെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് വ്യാജ നമ്പറുകള്‍ സംഘടിപ്പിച്ച് വില്‍ക്കുകയാണ് പതിവ്. ചോദ്യം ചെയ്യലിനിടെ മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ പ്രേം ജിത്ത്, എസ്‌ഐ ഷിജോ, സി തങ്കച്ചന്‍, സിപിഒ സജീര്‍ മുതുകുര്‍ശ്ശി, സല്‍മാന്‍ പള്ളിയാല്‍തൊടി, ജയന്‍ അങ്ങാടിപ്പുറം, നിഖില്‍ തുവ്വൂര്‍ എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലാ വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ...

പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും ഇത് സ്ഥാപിച്ച...

0
പന്തളം : പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പുബോര്‍ഡുകള്‍ അപകടഭീഷണിയായെന്ന് പരാതിയുയര്‍ന്നതിനെ...

കുണ്ടറയിൽ നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം

0
കൊല്ലം: കൊല്ലം കുണ്ടറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു....

പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

0
തിരുവനന്തപുരം: പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ...