വീടുകളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീയിട്ട്‌ നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചേളന്നൂര്‍ : നിരവധി കേസുകളില്‍ പ്രതിയായ ക്രിമിനല്‍ വീടുകളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീയിട്ട്‌ നശിപ്പിച്ചു. മേലേടത്ത് സുരേഷ് എന്ന ക്രിമിനലാണ് പൊറോത്ത് താഴം, ഇച്ചന്നൂര്‍ പ്രദേശത്ത് അഞ്ച് വീടുകളില്‍ കയറി ആറ് വാഹനങ്ങള്‍ കത്തിച്ചത്‌. ചൊവ്വ അര്‍ധരാത്രി മുതല്‍ പുലരുംവരെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലാണ്‌ അക്രമം. സിപിഐ എം ചേളന്നൂര്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി സി.പി ബിജുവിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാറും രണ്ട് ഇരുചക്രവാഹനവും കത്തിച്ചു.

കായലത്ത് മീത്തല്‍ രൂപേഷിന്റെ ഓട്ടോറിക്ഷ, ഉണ്ണിപ്പുറത്ത് രാജീവന്റെ വീട്ടിലെ ഗുഡ്സ് ഓട്ടോറിക്ഷ, ചാലില്‍ സലീമിന്റെ ഇരുചക്രവാഹനം തുടങ്ങിയവയാണ് തീയിട്ട് നശിപ്പിച്ചത്. വീടിനുപുറത്തുള്ള തുണിയും മറ്റ് സാധനങ്ങളും വാഹനത്തിന്റെ അടിയില്‍ ഇട്ടാണ്‌ തീയിട്ടത്. ജില്ലാ പോലീസ്‌ മേധാവി ആര്‍.കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ പോലീസും ഡോഗ്‌ സ്‌ക്വാഡും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. വീട്ടില്‍നിന്ന്‌ കാക്കൂര്‍ പോലീസ്‌ അറസ്റ്റ് ചെയ്ത സുരേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

മോഷണവും മറ്റ് കുറ്റകൃത്യങ്ങളും പതിവാക്കിയ സുരേഷ് അടുത്ത ദിവസമാണ്‌ ജയിലില്‍നിന്ന്‌ പുറത്തിറങ്ങിയത്‌. മയക്കുമരുന്നിനും മദ്യത്തിനും അടിമയാണിയാള്‍. തിങ്കളാഴ്‌ച ചാലില്‍ ആമിന മമ്മദ് കോയയുടെ വീട്ടില്‍ കയറി സുരേഷ്‌ പാത്രങ്ങളും സ്വര്‍ണാഭരണവും പണവും മോഷ്ടിച്ചിരുന്നു. എടവന്‍ കാട്ടില്‍ പുഷ്പരാജന്റെ വീട്ടിലെ കോഴിക്കൂട് കൊടുവാള്‍കൊണ്ട് വെട്ടിപ്പൊളിച്ച്‌ കോഴികളെ പിടികൂടി. ഇതിനിടെ അവിടെ വച്ചുപോയ പുതപ്പ് പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. മുമ്പും അക്രമം നടത്തിയ സുരേഷിനെ പ്രദേശവാസികള്‍ രാത്രി കാവലിരുന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൂടംകുളം ആണവനിലയത്തിന്റെ നിർണായക വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ; സുരക്ഷാ ആശങ്ക

0
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയമായ തമിഴ്‌നാട്ടിലെ കൂടംകുളം ആണവ...

മണ്ഡല പുനർനിർണയ ബിൽ വന്നതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്ന് സുപ്രിയ സുലെ ; അഭ്യൂഹങ്ങൾ...

0
മുംബൈ: എൻസിപി (ശരദ് പവാർ വിഭാഗം) നേതാക്കൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര...

യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം ; മുൻ പങ്കാളി ഒളിവിൽ

0
തിരുവനന്തപുരം : ബന്ധം ഉപേക്ഷിച്ചതിലെ വൈരാഗ്യത്തെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയെയും മകളെയും...

വള്ളിക്കോട് – കൈപ്പട്ടൂര്‍ റോഡില്‍ പാലത്തിന് കൈവരിയില്ല : വാഹന യാത്ര ഭീതിയില്‍

0
പത്തനംതിട്ട : വള്ളിക്കോട് - കൈപ്പട്ടൂര്‍ റോഡില്‍ കൈവരിയില്ലാത്ത പാലം അപകട ഭീഷണിയാകുന്നു....