ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ ചീറിപ്പായുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി, റാന്നി റീച്ചുകളില്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി ചീറി പായുകയാണ് വാഹനങ്ങള്‍. ഇതോടൊപ്പം അപകടങ്ങളും വര്‍ധിക്കുകയാണ്. റാന്നി മുതല്‍ പത്തനാപുരം കല്ലറക്കടവ് വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. പലയിടത്തും കൊടും വളവുകള്‍ ഉള്ളതിനാല്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടും യാതൊരു പ്രയോജനവുമില്ല. അപകട സാധ്യത കൂടിയ മേഖലകളില്‍ റോഡിന് നടുവില്‍ വരച്ചിട്ടുള്ള തുടര്‍ച്ചയായ മഞ്ഞ വരകള്‍ ഒരിക്കലും മുറിച്ചു കടന്ന് പോകരുത് എന്നാണ് ഗതാഗത നിയമത്തില്‍ പറയുന്നത്. എന്നാല്‍ ഈ വരകള്‍ ഒന്നും ഗൗനിക്കാതെ ചീറിപാഞ്ഞ് അപകടങ്ങള്‍ വരുത്തി വെക്കുന്ന സംഭവങ്ങള്‍ അനവധിയാണ്.

സ്വകാര്യ – കെ.എസ്.ആര്‍.റ്റി.സി ബസുകളുടെ മത്സരയോട്ടമാണ് പ്രധാനമായും അപകടങ്ങള്‍ക്ക് മറ്റൊരു കാരണം. റാന്നി ഭാഗത്ത് നിന്നും കോന്നി ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ യാത്രക്കാരുടെ ജീവന് പുല്ലുവില നല്‍കിയാണ്‌ ചീറിപ്പായുന്നത്. പ്രധാന ജംഗ്ഷനില്‍ പോലും ശ്രദ്ധയില്ലാതെ ഇവര്‍ മറികടന്നു പോകുന്ന സംഭവങ്ങള്‍ അനവധിയാണ്. സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പലയിടത്തും ക്യാമറകള്‍ സ്ഥാപിക്കപ്പെടാത്തതാണ് ഇത്തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം. രാത്രികാലങ്ങളില്‍ യാതൊരു വിധ പരിശോധനകളും ഇല്ലാത്തതിനാല്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ വരെ സംസ്ഥാന പാതയില്‍ കൂടി ചീറിപാഞ്ഞ് പോകുന്നു. പലയിടത്തും എ.ഐ ക്യാമറകള്‍ ഉണ്ടെങ്കിലും ഇതൊന്നും പ്രയോജനം ചെയ്യുന്നില്ല.

തമിഴ്നാട്, ആന്ധ്രപ്രദേശ്‌ പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളാണ് ഏറെയും നിയമ ലംഘനങ്ങള്‍ നടത്തുന്നതും അപകടങ്ങള്‍ വരുത്തി വെക്കുന്നതും. ചെറുതും വലുതുമായ നൂറുകണക്കിന് അപകടങ്ങളാണ് സംസ്ഥാന പാതയില്‍ ദിനംപ്രതി നടക്കുന്നത്. ഇതില്‍ ജീവന്‍ നഷ്ടപെട്ടവരും അംഗ വൈകല്യം സംഭവിച്ചവരും അനവധിയാണ്. എന്നിട്ടും ഗതാഗത ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിനോ മോട്ടോര്‍ വാഹന വകുപ്പിനോ കഴിയുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...