കുമ്പഴ – മണ്ണാറക്കുളഞ്ഞി റോഡില്‍ അമിത വേഗതയില്‍ വാഹനങ്ങളുടെ യാത്ര : അപകടങ്ങള്‍ പതിവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ മുതല്‍ മണ്ണാറകുളഞ്ഞി വരെയുള്ള ഭാഗത്ത് വാഹനങ്ങളുടെ അമിത വേഗത അപകടങ്ങള്‍ക്ക് കാരണമാകുന്നു. വലിയ പരിക്കുകള്‍ ഒന്നും സംഭവിക്കുന്നില്ലെങ്കിലും നിരവധി വാഹനാപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. പുനലൂര്‍ –  മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ റോഡില്‍ നിരവധി വാഹനങ്ങള്‍ ദിവസവും സഞ്ചരിക്കുന്നുണ്ട്. കുമ്പഴ മുതല്‍ മൈലപ്ര വരെയുള്ള ഭാഗത്ത് വാഹനാപകടങ്ങള്‍ വര്‍ധിച്ചതോടെ റോഡിന് നടുവില്‍ ഡിവൈഡര്‍ സ്റ്റമ്പുകള്‍ സ്ഥാപിച്ചിരുന്നു. മണ്ണാറകുളഞ്ഞി, മൈലപ്ര, കുമ്പഴ, മല്ലശ്ശേരിമുക്ക് എന്നിവടങ്ങളില്‍ സ്ഥാപിച്ച ഡിവൈഡര്‍ സ്റ്റമ്പുകള്‍ വാഹനങ്ങള്‍ കയറി ഇറങ്ങി പകുതിയിലേറെയും നശിച്ചു.

ഇവയൊന്നും പിന്നീട് പുനസ്ഥാപിച്ചിട്ടുമില്ല. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങള്‍ക്ക് കാരണമായി തീരുന്നത്. വലിയ വളവുകളില്‍ വാഹനങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമായി തീരുന്നുണ്ട്. ശബരിമല മണ്ഡലകാലത്ത് തമിഴ്‌നാട്‌, ആന്ധ്രപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും നിരവധി വാഹനങ്ങളാണ് ഈ വഴി സഞ്ചരിക്കുന്നത്. ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നതും ഈ സീസണിലാണ്. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുവാന്‍ യാതൊരു നടപടികളും ബന്ധപ്പട്ട അധികാരികള്‍ സ്വീകരിക്കുന്നില്ല എന്നും ആക്ഷേപമുയരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...

‘കൗമാരക്കാരെ മുറികളിൽ അടച്ചിട്ട് ലൈംഗികമായി അതിക്രമിച്ചു’ ; ഡച്ച് കെയർ സെന്ററുകളിലെ ഗുരുതരമായ അനാസ്ഥ...

0
ദി ഹേഗ് : നെതർലൻഡ്സ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് കെയർ സെന്ററുകളിലും...

നേപ്പാൾ മിന്നൽ പ്രളയം : മൃതദേഹങ്ങളാൽ നിറഞ്ഞ് മോർച്ചറികൾ ; അണുബാധ മുന്നറിയിപ്പുമായി അധികൃർ

0
കാഠ്‌മണ്ഡു : നേപ്പാൾ മിന്നൽപ്രളയ ദുരന്തസ്ഥലത്തുനിന്നു കണ്ടെത്തിയ തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ...