വേളാങ്കണ്ണിക്ക് പോയ മലയാളി തീർത്ഥാടക സംഘത്തിന്റെ ബസ് മറിഞ്ഞു ; ഒരു കുട്ടിയുൾപ്പടെ മൂന്ന് മരണം , 40 പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൃശൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് മൂന്നുപേർ മരിച്ചു. 55 വയസുള്ള ഒരു സ്ത്രീ ഉൾപ്പടെ രണ്ടുസ്ത്രീകളും എട്ടുവയസുളള കുട്ടിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാൽപ്പതിലധികം പേർക്ക് പരിക്കേറ്റു. തൃശൂരിലെ ഒല്ലുരിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ നാലുമണിയോടെ വേളാങ്കണ്ണിയ്ക്കടുത്ത് മന്നാർക്കുടിയിലായിരുന്നു അപകടം. വളവ് തിരുയുന്നതിനിടെ നിയന്ത്രണം വിട്ട ബസ് റോഡുവക്കിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരമെന്നാണ് കരുതുന്നത്. തീർത്ഥാടകൾ എല്ലാവരും നല്ല ഉറക്കത്തിലായതിനാൽ അപകടത്തിന്റെ വ്യാപ്തി കൂടുമെന്നാണ് ലഭിക്കുന്ന വിവരം.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ ബസ് ജീവനക്കാരനാണെന്നും റിപ്പോർട്ടുണ്ട്. ഓടിക്കൂടിയ നാട്ടകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടം നടക്കുമ്പോൾ 51പേരാണ് ബസിലുണ്ടായിരുന്നത്. ഇവർ ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ഒല്ലൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തിരിച്ചത്. സമീപവാസികളായ രണ്ടുപേരാണ് ഇവരെ കൊണ്ടുപോയതെന്നാണ് അറിയുന്നത്. പട്ടിക്കാടുള്ള കെ വി ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ചില തീർത്ഥാടകരുടെ ബന്ധുക്കൾ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....