വേലായുധൻനായർ അനുസ്മരണ യോഗം ചേർന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറിയും ശബരിമലയിൽ ദീർഘകാലമായി അന്നദാനം ഉൾപ്പെടെ സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാലടി എൻ. വേലായുധൻ നായർ, സെക്രട്ടറി രാജീവ് കോന്നി എന്നിവരുടെ ആകസ്മിക വേർപാട് സേവാ സംഘത്തിനും പൊതു സമൂഹത്തിനും തീരാ നഷ്ടമാണെന്നു അഖില ഭാരത അയ്യപ്പസേവാസംഘം യൂണിയൻ റാന്നിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

ശബരിമലയിലെ പുതിയ കൊടിമര നിർമ്മാണം, തീർത്ഥാടകർക്കായി പമ്പയിലെ സർവ്വീസ് റോഡ് നിർമ്മാണം, കോവിഡ്, പ്രളയ പ്രതിസന്ധി കാലത്തെ അന്നദാന വിതരണം, വാഹന റിപ്പയറിംഗ് തുടങ്ങിയ തീർത്ഥാടക ക്ഷേമ പ്രവർത്തന കാര്യങ്ങളിൽ ഇരുവരും ബദ്ധശ്രദ്ധരായിരുന്നുവെന്ന് യോഗം അംഗീകരിച്ച അനുശോചന പ്രമേയത്തിൽ പറഞ്ഞു. റാന്നി യൂണിയൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ യൂണിയൻ പ്രസിഡൻറും മുൻ കേന്ദ്ര പ്രവർത്തക സമതി അംഗവുമായ വി.കെ.രാജ ഗോപാൽ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് സി.കെ ബാലൻ, തിരുവാഭരണ പാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലാ, ക്ഷേത്രാചാര സംരക്ഷണ സമിതി സെക്രട്ടറി അനിൽ വൈക്കം, അയ്യപ്പധർമ്മ സേവാ സമിതി പ്രസിഡൻ്റ് കെ.ബിജു, പ്രവാസി സംഘം ജനറൽ സെക്രട്ടറി രാജീവ് ചെറുകോൽ, രാമപുരം ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് വിജയകുമാർ കല്ലൂർ, അയ്യപ്പ സേവാ സംഘം യൂണിയൻ വൈസ് പ്രസിഡൻ്റ് ബാലൻ വടശേരിക്കര, ട്രഷറാർ ശിവദാസ കൈമൾ, ജോയിൻ്റ് സെക്രട്ടറി ഗോപകുമാർ മൂക്കന്നൂർ,
അജിത് മലയിൽ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിയന്ത്രണം മറികടന്ന് പ്രവര്‍ത്തനം; എം. എം മണിയുടെ സഹോദരൻ നടത്തുന്ന...

0
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന്...

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...