വാഹനാപകടത്തെ തുടർന്ന് കാൽ മുറിച്ചു മാറ്റിയ ബസ് തൊഴിലാളിക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തനം നടത്തി വേണാട് ബസ് സർവീസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : വാഹനാപകടത്തെ തുടർന്ന് കാൽ മുറിച്ചു മാറ്റിയ ബസ് തൊഴിലാളിക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തനം നടത്തി വേണാട് ബസ് സർവീസ്. ലാലു എന്ന് അറിയപ്പെടുന്ന ബസ് ഡ്രൈവർ അനു എസ് ലാലിന് വേണ്ടിയാണ് ഇത്തരത്തിൽ ധന ശേഖരണം നടത്തിയത്. ഒരു മാസത്തിന് മുൻപ് പത്തനാപുരം വാഴത്തോപ്പ് ഡിപ്പോയ്ക്ക് സമീപത്ത് വെച്ച് അനു ഓടിച്ചിരുന്ന വേണാട് ഗ്രൂപ്പിന്റെ ബസിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ അനുവിന്റെ കാൽ ആക്സിലറേറ്ററിനുള്ളിൽ കുടുങ്ങുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ചികിത്സയുടെ ഭാഗമായി വലത് കാൽ മുട്ടിനു മുകളിൽ വെച്ച് മുറിച്ചു മാറ്റേണ്ടി വന്നു. ഇതിനെ തുടർന്നാണ് വേണാട് ഗ്രൂപ്പ് അവരുടെ എല്ലാ ബസുകളും ഒരു ദിവസത്തെ വരുമാനം ജീവകാരുണ്യ ഫണ്ടിലേക്ക് നൽകാൻ തീരുമാനിച്ചത്. എല്ലാ ബസുകളിലും ബാനർ വെച്ച് ബസുകളിൽ ബക്കറ്റുകൾ സ്ഥാപിച്ചായിരുന്നു യാത്ര. അനുവിനെ സഹായിക്കാൻ സന്മനസ്സുള്ള ഒട്ടേറെ ആളുകൾ ഈ ബക്കറ്റിൽ പണം നിക്ഷേപിച്ചു. ഈ തുക അനുവിന്റെ കുടുംബത്തിന് കൈമാറും. ഇരുപത് വർഷമായി ഡ്രൈവറായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...