വൃദ്ധ ദമ്പതികളുടെ ആത്മഹത്യാശ്രമം ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വെഞ്ഞാറമൂട് : വൃദ്ധ ദമ്പതികളെ വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ക്കണ്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. വെള്ളുമണ്ണടി ബാലന്‍പച്ച പുലയരുകുന്ന് വീട്ടില്‍ ബിജുവിനെയാണ്(42) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. പുലയരുകുന്നില്‍ വീട്ടില്‍ വാസുദേവന്‍ (80), ഭാര്യ സരസ്വതിയമ്മ (75)എന്നിവരെയാണ് ഞായറാഴ്ച വിഷം ഉള്ളില്‍ ചെന്ന നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. അറസ്റ്റിലായ ബിജു ആ ദിവസം ദമ്പതികളെ പരസ്യമായി മര്‍ദ്ദിച്ചിരുന്നു. വസ്തു സംബന്ധമായ തര്‍ക്കമായിരുന്നു പ്രകോപനം.

ഇതില്‍ മനം നൊന്താണ് രാത്രിയില്‍ ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കാണിച്ച്‌ ബന്ധു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദമ്പതികള്‍ അപകടനില തരണം ചെയ്തിട്ടില്ല. വെഞ്ഞാറമൂട് സി. ഐ വിജയരാഘവന്റെ നേതൃത്വത്തില്‍ എസ്.ഐ ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൈജു ബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ റിമാന്‍ഡു ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...