വെഞ്ഞാറമ്മൂട്ടില്‍ മക്കള്‍ക്ക് വിഷം നല്‍കി അമ്മ ജീവനൊടുക്കി ; മക്കള്‍ ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൂന്ന് മക്കള്‍ക്ക്‌ വിഷം നല്‍കി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ആണ് സംഭവം. മൂന്ന് മക്കള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുന്നുമുകള്‍ തടത്തരികത്ത് വീട്ടില്‍ ശ്രീജ (26) ആണ് മരിച്ചത്. ടൗണിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. വിഷം ഉള്ളില്‍ച്ചെന്ന ശ്രീജയുടെ മക്കള്‍ ജ്യോതിക (9), ജ്യോതി (7), അഭിനവ് (മൂന്നര വയസ്) എന്നിവര്‍ ചികിത്സയിലാണ്. കുടുംബവഴക്കാണോ മരണകാരണമെന്ന് അന്വേഷിക്കുന്നു. വെഞ്ഞാറമ്മൂട് പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ കൈക്കൊണ്ടു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

0
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു സേ , ഇംപ്രൂവ്‌മെന്റ്...

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത....

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

കോൺഗ്രസിന്റെ സമരം ആത്മാർത്ഥതയില്ലാത്തതാണെന്ന് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ

0
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് പരിസ്ഥിതി...