മോഹൻലാലിനെ ഇഷ്ടമില്ലാത്ത ഒരു നടനും തെന്നിന്ത്യയിൽ ഉണ്ടാകില്ല : അല്ലു അർജുൻ

For full experience, Download our mobile application:
Get it on Google Play

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ നടൻ മോഹൻലാലിനെക്കുറിച്ച് അല്ലു അർജുൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ എന്ന നടനെ ഇഷ്ടമല്ലാത്ത ഒരു നടൻ പോലും തെന്നിന്ത്യയിൽ ഉണ്ടാകില്ലെന്നും താൻ കുട്ടിക്കാലംമുതൽ കാണുന്ന സൂപ്പർതാരമാണ് അദ്ദേഹമെന്നും അല്ലു പറഞ്ഞു. മോഹൻലാൽ സാറിനെ ഇഷ്ടമല്ലാത്ത ഒറ്റ തെന്നിന്ത്യൻ നടൻ പോലും ഉണ്ടാകില്ല. നമ്മൾ എല്ലാവരും ഇവരെ കണ്ടാണ് വളർന്നത്. ഞാൻ കുഞ്ഞായിരുന്നപ്പോൾ ഇവരായിരുന്നു ഞാൻ കണ്ടിരുന്ന സൂപ്പർസ്റ്റാറുകൾ. അതിനാൽ തന്നെ അവരെ ഇഷ്ടപെടാതിരിക്കാൻ കാരണമില്ല.- അല്ലു പറഞ്ഞു.

ഡിസംബർ 17നാണ് പുഷ്പയുടെ ആദ്യഭാ​ഗം തീയേറ്ററുകളിൽ എത്തുന്നത്. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിലെത്തുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് ദേവിശ്രീ പ്രസാദ് ആണ്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ.രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...

ഇനി മയക്കുമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാകും; തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് ലാബ് വരുന്നു

0
കൊച്ചി: മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും നീളുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായ...

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...