വെറ്ററിനറി കോളജ് വിദ്യാർഥിയുടെ മരണം ; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണം, വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് വെറ്ററിനറി കോളജിലെ ആൾക്കൂട്ട മർദനത്തിൽ ഒളിവിലായിരുന്ന രണ്ട് എസ്.എഫ്.ഐ നേതാക്കൾ കൂടി കീഴടങ്ങി. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ എന്നിവർ ഇന്നലെ രാത്രിയാണ് കീഴടങ്ങിയത്. മറ്റൊരാൾ കൂടി കസ്റ്റഡിയിലുണ്ട്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കിയിരിക്കുകയാണ് എസ്.എഫ്.ഐ ഇതര വിദ്യാർഥി സംഘടനകൾ.

രണ്ടാം വർഷ ബിരുദ വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ ദുരൂഹ മരണത്തിൽ ഒളിവിൽ പോയ 12 പ്രതികളിൽ നാല് പേരാണ് ഇന്നലെ പിടിയിലായത്. എസ്.എഫ്.ഐ പ്രവർത്തകനായ മുഖ്യപ്രതി കൊപ്പം ആമയൂർ സ്വദേശി അഖിലിനെ പാലക്കാട്ടെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി പത്ത് മണിയോടെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ എന്നിവർ കൽപ്പറ്റ ഡി.വൈ.എസ്.പിക്ക് മുന്നിലെത്തി കീഴടങ്ങി. വയനാട് സ്വദേശികളായ ഇരുവരേയും കൂടാതെ ഒരാൾ കൂടി ഇപ്പോൾ കസ്റ്റഡിയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകത്ത് കള്ളപ്പണം വെളുപ്പിക്കൽ വഴി കൈമാറ്റം ചെയ്യപ്പെടുന്ന വൻതുകയിൽ വെറും ഒരുശതമാനം മാത്രമാണ് അന്വേഷണ...

0
കേംബ്രിഡ്ജ്: ലോകത്ത് കള്ളപ്പണം വെളുപ്പിക്കൽ വഴി കൈമാറ്റം ചെയ്യപ്പെടുന്ന...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ഡോക്ടർക്ക് കാരണം കാണിക്കൽ...

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് മോശമായി പെരുമാറി എന്ന...

2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

0
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക...