വെറ്ററിനറി സര്‍വകലാശാലയിലും ചട്ടലംഘനo ; വിസി ഡോ.എം.ആർ.ശശീന്ദ്രനാഥിനും സ്ഥാനം ഒഴിയേണ്ടിവരുo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഫിഷറീസ് സര്‍വകലാശാല വിസിക്ക് പുറത്തുപോകേണ്ടിവന്ന കോടതി വിധി വെറ്ററിനറി സര്‍വകലാശാല വിസിക്കും ബാധകമാകുമെന്ന് വിദഗ്ധര്‍. ഇതോടെ നിയമനക്കുരുക്കില്‍ സംസ്ഥാനത്തെ 12 വൈസ് ചാന്‍സലര്‍മാരും പെട്ടുപോകുന്ന അവസ്ഥ വന്നുചേരും. അതോടൊപ്പം കാര്‍ഷിക സര്‍വകലാശാല വിസി സ്ഥാനം കാര്‍ഷിക ഉത്പാദക കമ്മിഷണര്‍ക്ക് കൈമാറിയതും പിന്‍വലിക്കേണ്ടിവരും. സാങ്കേതിക സര്‍വകലാശാല വിസി സുപ്രീം കോടതി വിധിയെ തുടര്‍ന്നും ഫിഷറീസ് സര്‍വകലാശാല വിസി ഹൈക്കോടതി വിധിയെ തുടര്‍ന്നുമാണ് സ്ഥാനം ഒഴിഞ്ഞത്.

യുജിസി ചട്ടം ലംഘിച്ചുള്ള നിയമനങ്ങള്‍ എന്ന് കോടതി കണ്ടെത്തിയതോടെയാണ് ഇരുവര്‍ക്കും വിസി സ്ഥാനം നഷ്ടമായത്. ഈ രണ്ടു സര്‍വകലാശാലകളിലും ഉണ്ടായ അതേ ചട്ടലംഘനങ്ങള്‍ വെറ്ററിനറി സര്‍വകലാശാലയിലും ആവര്‍ത്തിച്ചിട്ടുണ്ട്. വിസി നിയമനത്തിന് രൂപീകരിച്ച സേർച് കമ്മിറ്റിയിൽ യുജിസി പ്രതിനിധിക്കു പകരം ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിന്‍റെ പ്രതിനിധിയെ ഉൾപ്പെടുത്തി.

സേർച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയായി നിയോഗിച്ചത് കാർഷിക സർവകലാശാലയുടെ വിസിയെ ആയിരുന്നു. സേർച് കമ്മിറ്റിയിൽ സർവകലാശാലയുമായി ബന്ധമുള്ള ആരും പാടില്ലെന്നാണ് യുജിസി ചട്ടം. ഇക്കാരണങ്ങളാല്‍ വെറ്ററിനറി സര്‍വകലാശാല വിസി ഡോ.എം.ആർ.ശശീന്ദ്രനാഥിനും സാഥാനം ഒഴിയേണ്ടിവരുമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കാർഷിക സർവകലാശാല വിസി വിരമിച്ചപ്പോൾ താൽക്കാലിക ചുമതല കാർഷികോൽപാദന കമ്മിഷണർ ഇഷിത റോയിക്കു നൽകിയ ഗവർണറുടെ നടപടിയും യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. പ്രഫസർ പദവിയിൽ 10 വർഷം പ്രവർത്തന പരിചയമുള്ളവരെ മാത്രമേ വിസിയായി നിയമിക്കാൻ പാടുള്ളൂ.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം

0
തൃശ്ശൂർ: തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട്...

0
മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച...

റാന്നി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു ​

0
റാന്നി : ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം...

സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

0
പത്തനംതിട്ട : എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സി.പി.എം പത്തനംതിട്ട ജില്ലാ...