വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം , ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത 66ലെ വെട്ടിച്ചിറ ടോൾപ്ലാസയിൽ ഫാസ്ടാഗ് സംബന്ധിച്ച തർക്കത്തെ തുടർന്നായിരുന്നു സംഭവം. ഇന്നലെ രാത്രി രണ്ട് മണിയോടെയുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിഷയം വ്യാപക ചർച്ചയായി. വാഹനമൊന്ന് ടോൾപ്ലാസ കടന്നുപോകുന്നതിനിടെയാണ് വാക്കുതർക്കം കയ്യാങ്കളിയിലേക്ക് വഴിമാറിയത്. പുറത്തുവന്ന ദൃശ്യങ്ങളിൽ ടോൾപ്ലാസ ജീവനക്കാരൻ വാഹനത്തിലേക്ക് വടികൊണ്ട് തുടർച്ചയായി അടിക്കുന്നതും തുടർന്ന് യാത്രക്കാരനുമായി ഏറ്റുമുട്ടുന്നതും കാണാം. യാത്രക്കാരന്റെ കഴുത്തിൽ പിടിക്കുകയും മർദിക്കുകയും ചെയ്തതായി ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് സ്ഥലത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നിരുന്നു.

വെട്ടിച്ചിറ ടോൾപ്ലാസയ്‌ക്കെതിരെ പ്രദേശവാസികളും യാത്രക്കാരും നേരത്തെയും നിരവധി പരാതികൾ ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. ജീവനക്കാർ മോശമായി പെരുമാറുന്നുവെന്നും യാത്രക്കാരോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നുമാണ് പ്രധാന പരാതി. ടോൾപ്ലാസയിലെ ജീവനക്കാരിൽ പലരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടോൾപ്ലാസ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് മുമ്പും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും യാത്രക്കാരോട് മാന്യമായ സമീപനം പുലർത്തേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും ഇരുവിഭാഗങ്ങളുടെയും മൊഴികൾ ശേഖരിച്ചും സംഭവത്തിന്റെ യഥാർഥ സാഹചര്യം പരിശോധിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിരപ്പിള്ളിയിൽ ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

0
തൃശൂർ: അതിരപ്പിള്ളി–മലക്കപ്പാറ റൂട്ടിൽ ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഞായറാഴ്ച...

കോട്ടയത്ത് വീട് കുത്തിത്തുറന്ന് കവർച്ച ; നഷ്ടപ്പെട്ടത് 24 പവൻ സ്വർണം

0
കോട്ടയം : കോട്ടയം പൂവത്തളപ്പില്‍ വീട് കുത്തിത്തുറന്ന് 24 പവൻ മോഷ്ടിച്ചു....

പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ എക്സൈസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ

0
കോട്ടയം: ബന്ധുവായ പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ എക്സൈസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ...

സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മനു തോമസ്

0
കണ്ണൂർ: സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മനു തോമസ്....