പത്തനംതിട്ട : മണ്ഡലവിളക്ക് തീർത്ഥാടനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ യാത്ര സൗകര്യങ്ങളോ ഒരുക്കുന്നതിനു പകരം തീർത്ഥാടക വാഹനങ്ങൾ ഇടത്താവളങ്ങളിൽ തടഞ്ഞിടുന്ന സമീപനം അത്യന്തം പ്രതിഷേധാ൪ഹമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് വെട്ടൂ൪ ജ്യോതിപ്രസാദ് ആരോപിച്ചു. ഭക്തജനങ്ങൾക്ക് വേണ്ടത്ര മുന്നൊരുക്കങ്ങൾ മുൻകൂട്ടി തന്നെ ചെയ്യണം എന്ന് നിരവധിതവണ നേതാക്കന്മാർ ആവശ്യപ്പെട്ടിട്ടും അതിനു മുഖം തിരിച്ചു നിൽക്കുന്ന സമീപനം ഗവൺമെൻറ് കൈ കൊണ്ടതാണ് ഇത്രമാത്രം പ്രതിസന്ധി വീണ്ടും രൂക്ഷമാക്കാൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മകരവിളക്ക് കാലമാവുമ്പോഴേക്കും ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയുള്ളൂ എന്നും ഈ വാഹനം തടഞ്ഞിടുന്നതിന് പിന്നിൽ മറ്റു ദുരുദ്ദേശങ്ങൾ ഉണ്ടോ എന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























