പിഎഫ്‌ഐ യെ നിരോധിച്ച പോലെ വിഎച്ച്പിയെയും ബജ്റംഗ്ദളിനെയും നിരോധിക്കണം : ഐഎംസി മേധാവി മൗലാന ഖാന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കണമെന്ന് ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ തലവന്‍ മൗലാന തൗക്കീര്‍ റസാ ഖാന്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യെ പോലെ ഈ സംഘടനകളെയും നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ഭിവാനിയില്‍ അടുത്തിടെ രണ്ട് മുസ്ലീം യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ‘ഫെബ്രുവരി 16 നാണ് ഭിവാനി സംഭവം നടന്നത്. പക്ഷേ ഞങ്ങള്‍ മൗനം പാലിച്ചു. ഞങ്ങളുടെ കുട്ടികള്‍ക്കെതിരെ (ജുനൈദ് , നസീര്‍) തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്തു.

പിഎഫ്ഐയെ നിരോധിച്ചതുപോലെ വിഎച്ച്പിയെയും ബജ്റംഗ്ദളിനെയും ഭീകരസംഘടനകളായി പ്രഖ്യാപിച്ച് നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭിവാനിയില്‍ സംഭവിച്ചത് ഹിന്ദു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സമാനമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ തങ്ങളെയും വീരന്മാരായി മുദ്രകുത്തുമെന്ന് അവര്‍ ചിന്തിച്ചേക്കാം. ഭരണകൂടം ഇത് ശ്രദ്ധിക്കണം അല്ലെങ്കില്‍ വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...