വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിൺ ഡിസ്ട്രിക്ട് കായിക കലാമേള നടത്തി

For full experience, Download our mobile application:
Get it on Google Play

അടൂർ : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിൺ ഡിസ്ട്രിക്ട് ഒന്നിലെ ക്ലബ്ബ്കളുടെ കൂട്ടായ്മയുടെ ഭാഗമായി കായിക കലാ മേള “നക്ഷത്ര 2024” മാങ്ങാട് ന്യൂമാൻ സെൻട്രൽ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. ക്ലബ്ബ്കളുടെ മാർച്ച്‌ പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ മാത്യു മാതരംപ്പള്ളി സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് കായിക മേള വൈസ് മെൻ സെൻട്രൽ ട്രാവൻകൂർ റീജിൺ സോൺ വൺ ലെഫ്റ്റനന്റ് റീജിണൽ ഡയറക്ടർ ഡോ. വിനോദ് രാജ് ഉത്ഘാടനം ചെയ്തു. പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സുനിൽ കുമാർ കലാ മേളയുടെ ഉത്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വിവിധ ക്ലബ്ബ്കളിൽ നിന്നും മുന്നൊരുക്കങ്ങളോടെയും പരിശീലനത്തോടെയും പങ്കെടുത്തവരുടെ വൈവിധ്യങ്ങളായ കായിക കലാ മത്സരങ്ങൾ അരങ്ങേറി.

മത്സര വിജയികൾക്ക് മെഡലും മോമെന്റൊയും ഉൾപ്പെടെ പാരിതോഷികങ്ങൾ നൽകി. പരിപാടികളുടെ ക്രമീകരണങ്ങളുടെ ഭാഗമായി ജനറൽ കൺവീനർ എഞ്ചിനീയർ തോമസ് മാത്യു, ബിനോയ്‌ യോഹന്നാൻ, അലക്സാണ്ടർ ജോർജ്, സോണു തോമസ്, വിനോദ് വാസുക്കുറുപ്പ്, ബിനു വാരിയത്ത്, ജേക്കബ് വൈദ്യൻ, അഡ്വ. എബി തോമസ്, അഡ്വ. ബി സോമൻ പിള്ളൈ, കെ കെ ഗോപു, ജെയിൻ ജോബി, നിഷ എബി എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ആശംസ അർപ്പിച്ച് ജോൺസൺ കുളത്തും കരോട്ട്, പ്രൊഫ. ജോൺ എം ജോർജ്, അലീന അലക്സ്‌, എ ജെ ജോയ്കുട്ടി, ജേക്കബ് ജോൺ, ജിനു കോശി, രാഹുൽ എസ് കുമാർ, സി ടി കോശി, അലീന അലക്സ്‌ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി

0
പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി....