കേരള കോൺഗ്രസ് വിട്ട വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള കോണ്‍ഗ്രസ് (ജോസഫ്) പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ് ബിജെപിയില്‍ ചേര്‍ന്നു. പ്രകാശ് ജാവേദ്ക്കറാണ് അംഗത്വം നല്‍കിയത്. യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനായിരുന്ന വിക്ടര്‍ ടി തോമസ്, കഴിഞ്ഞ ദിവസമാണ് കേരളാ കോണ്‍ഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചത്. യു ഡി എഫ് കാലുവാരുന്നവരുടെ മുന്നണിയെന്ന് വിക്ടര്‍ ടി തോമസ് കുറ്റപ്പെടുത്തി.

വിക്ടര്‍ ടി തോമസ് ജോണി നെല്ലൂരിന്റെ എന്‍പിപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായിരുന്നു. അതിനിടെയാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ രണ്ട് തവണ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെങ്കിലും വിജയിച്ചു കയറാന്‍ വിക്ടര്‍ തോമസിന് ആയിരുന്നില്ല. കഴിഞ്ഞ തവണയും തിരുവല്ല സീറ്റിന് തനിക്ക് അര്‍ഹതയുണ്ടെന്ന് വിക്ടര്‍ ടി തോമസ് വാദിച്ചിരുന്നുവെങ്കിലും സീറ്റ് അനുവദിച്ചിരുന്നില്ല. അതിനെ തുടര്‍ന്ന് തര്‍ക്കം രൂപപ്പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : പന്തളം പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാമത്

0
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി...

കടലിൽ വെച്ച് നെഞ്ചുവേദന ; മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി അഴീക്കോട് കോസ്റ്റൽ പോലീസ്

0
അഴീക്കോട് : തൃശ്ശൂർ റൂറൽ കോസ്റ്റൽ പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടൽ...

വൈദ്യുതിയുടെ ലഭ്യതയിൽ ഇടിവ് ; ഇന്നും പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് പവർക്കട്ട്

0
തിരുവനന്തപുരം : എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന...