കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക എന്നതാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകർക്ക് വേണ്ടി ചെയ്യേണ്ടത് : വിക്ടർ ടി തോമസ്

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട :  കൃഷിക്കും ജീവനും ഭീക്ഷണി ആകുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷൻ മാർക്ക് നൽകിയ സർക്കാർ തീരുമാനം കർഷകർക്ക് ഗുണകരമല്ല എന്ന് വിക്ടർ ടി തോമസ്. ഈ ഉത്തരവിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അപ്രയോഗികമാണ് നടപ്പാക്കാൻ പ്രയാസവുമാണ്. കർഷകരുടെ വിഷയങ്ങളിൽ ശക്തമായ നടപടികളാണ് വേണ്ടത് ബാങ്ക് വായ്പ എടുത്തു ലക്ഷങ്ങൾ മുടക്കി കൃഷി ചെയ്യുന്നവർ കടകെണിയിലും  ആത്മഹത്യയുടെ മുമ്പിലും ആണ്. കഷ്ടപ്പെട്ട് കൃഷി ഇറക്കി ഫലം വന്യജീവികൾ കൊണ്ടുപോകുന്നു എന്നതാണ് ഇവിടെ നടക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൂട്ടായ തീരുമാനമാണ് കർഷകർക്ക് വേണ്ടത് പലരും കൃഷി ഉപേക്ഷിച്ചു വന്യജീവികൾ ആക്രമണങ്ങൾ ദിനംതോറും നടക്കുന്നു അപ്പോഴും സർക്കാരുകൾ മാനം പാലിക്കുകയാണ്.
ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക എന്നതാണ് കർഷകർക്ക് ആശ്വാസകരമായ തീരുമാനം. ഇതിൻ്റെ മാംസം സർക്കാർ ഉടമസ്ഥതയിൽ ആഹാരം അക്കി മാറ്റുക വഴി സർക്കാരിനു വരുമാനം ഉണ്ടാക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം ബിജെപി നേതാവ് പന്നിയെ കൊല്ലുന്നതിന് എതിരെ വിമർശനം ഉന്നയിച്ചത് വിഡ്ഢിത്തമാണ്.
വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്കു നൽകുന്ന നഷ്ടപരിഹാരം നാമമാത്രമാണ്. നഷ്ടപരിഹാരം വർദ്ധിക്കുകയും കുടുംബങ്ങൾക്ക് കാലതാമസം ഉണ്ടാകാതെ നഷ്ടപരിഹാരം ലഭ്യമാക്കാൻ ഉള്ള നടപടികൾ വേണമെന്നും ജില്ലാ യുഡിഎഫ് ചെയർമാനും കേരള കോൺഗ്രസ് ജില്ല പ്രസിഡൻ്റെ വിക്ടർ ടി തോമസ് പ്രസ്താവനയിൽ പറഞ്ഞു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി പുനഃസംഘടന : മികച്ച നേതാക്കളെ കണ്ടെത്താൻ ടാലന്റ് ഹണ്ടുമായി ബിജെപി

0
തിരുവനന്തപുരം : പാർട്ടിസംവിധാനത്തിലും പ്രവർത്തനരീതികളിലും നിർണായക മാറ്റത്തിനൊരുങ്ങി ബി.ജെ.പി. പ്രവർത്തന മികവിന്റെ...

പൊതുപദവികളിൽ മോദിയുടെ 25 വർഷം ; സെപ്റ്റംബർ 17 മുതൽ ഒരുമാസം സേവനപ്രവർത്തന പരിപാടികൾ...

0
ന്യൂഡൽഹി : പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനകാലയളവ്...

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...