കോന്നി മെഡിക്കൽ കോളേജിന് എം എൽ എ നൽകിയ ആംബുലൻസ് അനാഥാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി സർക്കാർ മെഡിക്കൽ കോളേജിന്റെ ആവശ്യത്തിലേക്ക് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് വാങ്ങിയ ആംബുലൻസ് ജനങ്ങൾക്ക്‌ ഉപകാരപ്പെടുത്താതെ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ അടി ഭാഗത്തെ ഗോഡൗണിൽ തള്ളി. ദേശീയ ആരോഗ്യ മിഷനിൽ നിന്നും താൽക്കാലിക ഡ്രൈവർ ആയിരുന്നു ഏതാനും ദിവസം ആംബുലൻസ് ഓടിച്ചത്. താൽക്കാലിക ഡ്രൈവറുടെ കരാർ അവസാനിച്ചതോടെ പകരക്കാരെ നിയമിച്ചില്ല. ഇതോടെ മാസങ്ങളായി ആംബുലൻസ് ഒരു മൂലയ്ക്ക് തള്ളി.

പുതിയ ഡ്രൈവറെ നിയമിക്കാൻ നടപടി ഉണ്ടാകും എന്ന് പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. പുതിയ ഡ്രൈവർ എത്തിയാൽ തന്നെ ആംബുലൻസ് റോഡിൽ ഇറക്കണം എങ്കിൽ ആയിരങ്ങളുടെ മെയിന്റൻസ് വേണ്ടി വരും. ഇവിടെ കിടന്ന് പൊടി പിടിച്ചു നശിച്ചു പോകുന്ന അവസ്ഥയിലാണ് ആംബുലൻസ്. ടയറുകൾ കേടുപാടുകൾ വന്നു തുടങ്ങി. ഉടൻ ഡ്രൈവറെ നിയമിച്ചു ആംബുലൻസ് ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന നിലയിലാക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവിയോ എം എൽ എയോ മുൻകൈ എടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ആംബുലൻസ് ഡ്രൈവർ ഇല്ല എന്ന കാരണത്താൽ മൂലയ്ക്ക് ഒതുക്കിയത് പൊതു ജന ആരോഗ്യ മേഖലയോടെ ചെയ്യുന്ന വലിയ ജനദ്രോഹം ആണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് മാൻകൊമ്പും ഇരുതലമൂരിയുമായി ഒൻപതുപേർ പിടിയിൽ ; കുറുക്കന്റെ രോമവുമായി മറ്റൊരു സംഘവും അറസ്റ്റിൽ

0
കാട്ടാക്കട : മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒൻപതുപേരെ അറസ്റ്റ് ചെയ്തു. വനംവകുപ്പിനു...

കുടുംബശ്രീയെ പഠിപ്പിക്കാൻ ഇനി എ.ഐ.യും ; തൊഴിലും നൽകും, സൗജന്യ പരിശീലനവും

0
കോഴിക്കോട് : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ...

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...