Saturday, April 20, 2024 1:24 pm

പാഴ്സലിൽ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരിൽ വീഡിയോ കോൾ ; കൊല്ലം സ്വദേശിക്ക് നഷ്ട്‌ടമായത് 40 ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാഴ്സ‌ലായി അയച്ച സാധനസാമഗ്രികളിൽ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസർ എന്ന വ്യാജേന വീഡിയോകോൾ ചെയ്‌ത് പണം തട്ടിയെടുത്ത സംഭവത്തിൽ കൊല്ലത്ത് ഒരാൾക്ക് 40 ലക്ഷത്തിൽപരം രൂപ നഷ്ടമായി. മുംബൈ പോലീസിലെ സൈബർ വിഭാഗത്തിലെ മുതിർന്ന പോലീസ് ഓഫീസറെന്ന വ്യാജേനയാണ് പാഴ്‌സൽ അയച്ച ആളെ തട്ടിപ്പുകാർ വീഡിയോകോൾ ചെയ്തത്. പാഴ്സലിനുള്ളിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉല്പ്പന്നങ്ങളുണ്ടെന്ന് വീഡിയോകോൾ ചെയ്‌തയാൾ പറഞ്ഞു. പാഴ്‌സൽ അയച്ച ആളെ വെർച്വൽ അറസ്റ്റ് ചെയ്‌തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാരൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് പരാതിക്കാരൻ 40,30,000 രൂപ അവർ നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് അയച്ചുനൽകിയത്.

Lok Sabha Elections 2024 - Kerala

പ്രശസ്തമായ ഒരു കൊറിയർ കമ്പനിയുടെ കസ്റ്റമർ സർവ്വീസ് സെൻ്ററിൽ നിന്ന് എന്നു പരിചയപ്പെടുത്തി വന്ന ഒരു ഫോൺ കോളിലാണ് തട്ടിപ്പിൻ്റെ തുടക്കം. പരാതി ക്കാരൻ മുംബൈയിൽ നിന്ന് തായ്‌ലൻ്റിലേക്ക് ഒരു പാഴൽ അയച്ചിട്ടുണ്ടെന്നും അതിൽ പാസ്പോർട്ട്, ക്രഡിറ്റ് കാർഡ്, ലാപ്ടോപ് എന്നിവ കൂടാതെ 200 ഗ്രാം എം. ഡി.എം.എയും കണ്ടെത്തിയെന്നതിനാൽ മുംബൈ പോലീസ് പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് അയാൾ അറിയിച്ചത്. പാഴ്‌സൽ അയക്കുന്നതിന് അക്കൗണ്ട് നമ്പർ, ഫോൺ നമ്പർ, ക്രഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്ന് പരാതിക്കാരൻ പറഞ്ഞു.

താൻ മുംബൈയിൽ പോയിട്ടില്ലെന്നും ഇങ്ങനെ പാഴ്സ‌ൽ അയച്ചിട്ടില്ലെന്നും വ്യ ക്തമാക്കിയ പരാതിക്കാരൻ കൊല്ലത്ത് പോലീസിൽ പരാതി നൽകാൻ പോകുകയാണെന്ന് അറിയിച്ചു. സംഭവം മുംബൈയിൽ നടന്നതിനാൽ അവിടെ പരാതി കൊടുക്കണമെന്ന് പറഞ്ഞ കൊറിയർ കമ്പനി പ്രതിനിധി, മുംബൈ സൈബർ ക്രൈം സെൽ തലവനെ കണക്ട് ചെയ്യാമെന്ന് പറയുകയും തുടർന്ന് സൈബർ ക്രൈം ഉദ്യോഗസ്ഥൻ എന്ന് ഭാവിച്ച് ഒരാൾ പരാതിക്കാരനോട് സംസാരിക്കുകയും ചെയ്‌തു. പരാതിക്കാരന്റെ ആധാർ നമ്പർ ഉപയോഗിച്ച് 13 സ്ഥലങ്ങളിൽ തീവ്രവാദികൾക്ക് വേണ്ടി അക്കൗണ്ട് ഉണ്ടാക്കിയെന്ന് പറഞ്ഞ അയാൾ കേസ് അന്വേഷിക്കുന്ന ഐ.പി.എസ് ഓഫീസറെന്ന വ്യാജേന മറ്റൊരാൾക്ക് ഫോൺ കൈമാറി. കൈപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ അതിനായി ഒരു ലിങ്ക് അയച്ചു നൽകി. തുടർന്ന് വീഡിയോ കോളിലെത്തിയ പോലീസ് ഓഫീസറെന്ന് ഭാവിച്ചയാൾ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവുമെല്ലാം ചോദിച്ച് മനസ്സിലാക്കി.

അക്കൗണ്ടിലെ പണം നിയമവിധേയമാണോയെന്ന് അറിയാൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ് വെയറിൽ പരിശോധിക്കണമെന്നും നിയമവിധേയമാണെങ്കിൽ പണം തിരിച്ചുനൽകുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അവർ നൽകിയ അക്കൗണ്ടി ലേക്ക് പരാതിക്കാരൻ 40,30,000 രൂപ ഓൺലൈനായി അയച്ചുനൽകുകയായിരുന്നു. തുടർന്ന് അവരെ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് പരാതിക്കാ രന് മനസ്സിലായത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [GOLDEN HOUR] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്‌റ്റർ ചെയ്യാവുന്നതാണെന്ന് പോലീസ് അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നുണ പ്രചാരണങ്ങൾക്ക് ജനം മറുപടി പറയും ; കെ കെ ശൈലജ

0
വടകര : നുണ പ്രചാരണങ്ങളെ അതിജീവിച്ച് യഥാർത്ഥ വസ്‌തുത ജനം തിരിച്ചറിയുമെന്ന്...

ഭരണഘടനയിൽനിന്ന് മതേതരത്വം നീക്കംചെയ്യേണ്ട ആവശ്യമില്ല ; അമിത് ഷാ

0
ഡൽഹി: ഭരണഘടനയിൽനിന്ന് മതേതരത്വം നീക്കം ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

കോഴിക്കോട് പെരുവയലിൽ വീട്ടിൽ വോട്ടിൽ ക്രമക്കേടെന്ന് പരാതി

0
കോഴിക്കോട് : കോഴിക്കോട് പെരുവയലിൽ വീട്ടിൽ വോട്ടിൽ ക്രമക്കേടെന്ന് പരാതി. 84ആം...

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പച്ച നുണ പ്രചരിപ്പിച്ച് സ്വയം അപഹാസ്യനാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി...

0
കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പച്ച നുണ പ്രചരിപ്പിച്ച്...