തിരുവനന്തപുരം: ജയിലുകളെ കോടതികളുമായി ബന്ധിപ്പിക്കുന്ന വീഡിയോ കോണ്‍ഫറന്‍സ് പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 13 ജയിലുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കോടതിയില്‍ കൊണ്ടുപോകാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി ജഡ്ജിയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതി മാര്‍ച്ച് 31 നുള്ളില്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
റിമാന്‍ഡ് പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിചാരണ നടത്താം
RECENT NEWS
Advertisment