ജാഗ്രതാ സമിതി ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023- 24 ന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജാഗ്രതാ സമിതി ജില്ലാതല ശില്പശാല ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ചെയര്‍പേഴ്സണ്‍ സാറാ തോമസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി വി അജിത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച ജാഗ്രതാ സമിതിക്കുള്ള ഒന്നാംസ്ഥാനം അരുവാപ്പുലം ഗ്രാമപഞ്ചായത്തും രണ്ടാംസ്ഥാനം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി. ജില്ലാ പോലീസ് മേധാവി വിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ നല്‍കി. ജാഗ്രതാസമിതി കൈപ്പുസ്തകം, ‘ഉണരൂ’ കൈപ്പുസ്തകം എന്നിവ പ്രകാശനം ചെയ്തു.

ചടങ്ങില്‍ ജില്ലാ വനിതാശിശു വികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഉഷാ സുരേന്ദ്രനാഥ്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ശ്രീകുമാര്‍, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്തോമസ്, ജില്ലാ ജാഗ്രതാ സമിതി അംഗം രമാദേവി, ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ നിരുപമ, നക്ഷത്ര, കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു , മിഷന്‍ശക്തി ജില്ലാകോര്‍ഡിനേറ്റര്‍ എസ് ശുഭശ്രീ , ജെന്‍ഡര്‍ സ്പെഷലിസ്റ്റ്മാരായ അനുഷ, സ്നേഹ, ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ ജീവനക്കാരായ എ എം അജി , ഷൈജു, രഞ്ജു, ജെസി തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...