എറണാകുളം മുന്‍ ജില്ലാ കലക്​ടര്‍ എം.ജി. രാജമാണിക്യത്തിനെതിരെ അന്വേഷണത്തിന്​ സര്‍ക്കാര്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം മുന്‍ ജില്ലാ കളക്​ടര്‍ എം.ജി. രാജമാണിക്യത്തിനെതിരെ അന്വേഷണത്തിന്​ സര്‍ക്കാര്‍ അനുമതി. അഴിമതി നിരോധന നിയമപ്രകാരമായിരിക്കും അന്വേഷണം നടത്തുക. കൊച്ചി മെട്രോക്കായി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്ത കേസിലാണ്​ അന്വേഷണം നടത്തുക.

കൊച്ചി മെട്രോക്കായി ഭൂമി വിട്ടുനല്‍കാന്‍ വസ്​ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി തയാറായിരുന്നില്ല. തുടര്‍ന്ന്​ മെട്രോയുടെ നിര്‍മാണം മുടങ്ങുകയും ചെയ്​തിരുന്നു. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ്​ ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാന്‍ സാധിച്ചത്​. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിനായി ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ വിവാദമായിരുന്നു.

ഭൂമിക്ക്​ അധിക തുകയാണ്​ കരാര്‍ പ്രകാരം നല്‍കിയതെന്നായിരുന്നു പ്രധാന ആരോപണം. ഇതിലൂടെ കോടികളുടെ നഷ്​ടം മെട്രോ റെയില്‍ കോര്‍പ്പറേഷന്​​ ഉണ്ടായി. 2016ല്‍ ഇതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന്റെ  അനുമതിയോടെ അന്വേഷണം നടത്തണമെന്ന്​ തിരുവനന്തപുരം വിജിലന്‍സ്​ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തിലാണ്​ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...