റാ​ന്നി – മു​ക്ക​ട – അ​ത്തി​ക്ക​യം എം​എ​ല്‍​എ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യെ​ന്ന് ആ​രോ​പ​ണം

For full experience, Download our mobile application:
Get it on Google Play

റാ​ന്നി: മു​ക്ക​ട – ഇ​ട​മ​ണ്‍ – അ​ത്തി​ക്ക​യം എം​എ​ല്‍​എ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യെ​ന്ന് നാട്ടുകാര്‍. ശബ​രി​മ​ല തീ​ർ​ഥാ​ട​ന പാ​ത​യി​ല്‍​പ്പെട്ട റോ​ഡ് മു​ക്ക​ട മു​ത​ല്‍ വാ​ഴ​ക്കാ​ല വ​രെ​യാ​ണ് ഉ​ന്ന​ത നിലവാരത്തിലാക്കുന്ന​ത്. ഇ​തി​ന്റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച ഘ​ട്ട​ത്തി​ല്‍ ത​ന്നെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ‌

പാ​റേ​ക്ക​ട​വ് മു​ത​ല്‍ തോ​മ്പി​ക്ക​ണ്ടം വ​രെ​യു​ള്ള ബി​എം ടാ​റിം​ഗി​നെ സംബന്ധിച്ചാണ് വ്യാ​പ​ക പ​രാ​തിയുള്ളത്. ര​ണ്ടു ദി​വ​സം മു​മ്പ് ചെ​യ്ത ടാ​റിം​ഗ് പ​ല​യി​ട​ത്തും ഇ​ള​കി മെ​റ്റ​ല്‍ റോ​ഡി​ല്‍ നി​ര​ന്നു തു​ട​ങ്ങി. വ​ശ​ങ്ങ​ളി​ല്‍ എസ്റ്റിമേ​റ്റ് പ്ര​കാ​ര​മു​ള്ള ഘ​ന​വു​മി​ല്ല. അ​ഞ്ച് വ​ര്‍​ഷ​ത്തെ ഗാ​ര​ണ്ടി​യോ​ടാ​ണ് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ റോ​ഡ് ഇ​ത്ത​ര​ത്തി​ലാ​ണ് പ​ണി പൂ​ർ​ത്തി​ക​രി​ക്കു​ന്ന​തെ​ങ്കി​ൽ ഒ​രു വ​ര്‍​ഷം ക​ഴി​യു​ന്ന​തി​നു മുമ്പു ത​ന്നെ പൂര്‍ണ്ണമായി തകരുമെന്ന് നാട്ടുകാര്‍ പറയുന്നു.

ടാ​റിം​ഗ് പ്ലാ​ന്റിന്റെ പ്ര​വ​ര്‍​ത്ത​നം മു​ട​ങ്ങിയ​തി​നാ​ല്‍ ര​ണ്ടു ദി​വ​സ​മാ​യി ടാ​റിം​ഗ് ന​ട​ക്കു​ന്നി​ല്ല. ടാ​റിം​ഗ് പൂര്‍ത്തിയായ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ അ​മി​ത വേ​ഗ​ത്തി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. മെ​റ്റ​ല്‍ ഇ​ള​കി കിടക്കുന്നതി​നാ​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെടാ​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. നി​ര്‍​മാ​ണ പ്രവ​ര്‍​ത്ത​ന​ങ്ങ​ള്‍ക്ക്  ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ടം ഇല്ലെന്നും കരാറുകാരന്‍ തന്റെ തന്നിഷ്ടപ്രകാരമാണ് പണികള്‍ നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...