കൊടുവള്ളി നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലറുടെ അയോഗ്യത കോടതി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊടുവള്ളി : നഗരസഭ ഡിവിഷന്‍ 28 കൊടുവള്ളി ഈസ്​റ്റ്​ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്വതന്ത്രന്‍ കെ. ശിവദാസന്റെ  അയോഗ്യത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

മുന്നണി സംവിധാനമുള്ള കൊടുവള്ളിയില്‍ കോണ്‍ഗ്രസ്‌ ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിച്ച സി.എം. ഗോപാലനെതിരെ സ്വതന്ത്ര ചിഹ്നത്തില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച്‌ ജയിച്ച ശിവദാസനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഇ.സി. മുഹമ്മദ്‌ നല്‍കിയ പരാതിയില്‍ നേരത്തേ തെരഞ്ഞെടുപ്പ് കമീഷന്‍ ശിവദാസനെ അയോഗ്യനാക്കിയിരുന്നു. ഇതിനെതിരെ ശിവദാസന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഓണറേറിയം കൈപ്പറ്റാതെയും വോട്ടിങ് അവകാശം ഇല്ലാതെയും കൗണ്‍സിലറായി തുടരാം എന്ന് ഇടക്കാല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കേസ് വീണ്ടും പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ  പഴയ വിധി ശരിവെക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശിവദാസന്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് അയോഗ്യത പൂര്‍ണമായും നീക്കി കോടതി ഉത്തരവിറക്കിയത്. മുന്നണിച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മത്സരിച്ചു ജയിച്ചു എന്ന വാദി ഭാഗത്തിന്റെ  വാദം കോടതി അംഗീകരിച്ചില്ല. പുതിയ ഉത്തരവിന്റെ  അടിസ്ഥാനത്തില്‍ കെ.ശിവദാസനെ നഗരസഭ ഡിവിഷന്‍ 34 വാവാട് സെന്‍റര്‍ സ്ഥാനാര്‍ഥിയായി യു.ഡി.എഫ് പ്രഖ്യാപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....