അനധികൃത സ്വത്ത് സമ്പാദനം ; മുട്ടില്‍ മരം മുറി വിവാദത്തില്‍ സസ്‌പെന്‍ഷനിലായ റേഞ്ച് ഓഫിസറുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന

For full experience, Download our mobile application:
Get it on Google Play

വയനാട് : മുട്ടില്‍ മരം മുറി വിവാദത്തില്‍പ്പെട്ട അടിമാലി മുന്‍ റേഞ്ച് ഓഫിസറുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന. ജോജി ജോണിന്റെ തേക്കടിയിലെ വീട്ടിലും റിസോര്‍ട്ടിലുമാണ് പരിശോധന. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചാണ് പരിശോധന. വിജിലന്‍സ് എറണാകുളം സ്പെഷ്യല്‍ സെല്‍ ആണ് പരിശോധന നടത്തുന്നത്. നിലവില്‍ ജോജി ജോണ്‍ സസ്പെന്‍ഷനിലാണ്. അതേസമയം വയനാട്ടിലെ മുട്ടില്‍ മരംമുറി സംബന്ധിച്ച രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിക്കെതിരായ വിവാദ പരാമര്‍ശം സര്‍ക്കാര്‍ ഒഴിവാക്കി. ശാലിനിയുടെ ആത്മാര്‍ഥതയില്‍ സംശയമുണ്ടെന്നായിരുന്നു അഡീ.ചീഫ് സെക്രട്ടറിയുടെ കുറിപ്പ്. ഇത് തിരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ നടപടി തുടരും.

ശാലിനിയുടെ ജോലിയിലുള്ള ആത്മാര്‍ഥത സംശയാതീതമല്ലെന്നു ബോധ്യപ്പെട്ടതായാണ് ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കികൊണ്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞത്. മികച്ച പ്രവര്‍ത്തനം നടത്തിയതിനാണ് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നതെന്നു ഉത്തരവിറക്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് മൂന്നു മാസത്തിനുശേഷം ഉദ്യോഗസ്ഥയുടെ ജോലിയിലെ ആത്മാര്‍ഥത ചോദ്യം ചെയ്തത് കുറിപ്പിറക്കിയത്. ശാലിനിയെ മോശപ്പെടുത്തുന്ന രീതിയിലാണ് ജയതിലക് പരാമര്‍ശം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് അന്വേഷണം നടത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം റദ്ദാക്കാനും അത് തിരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...