Tuesday, December 17, 2024 8:10 pm

വിജിലന്‍സ് പരിശോധനയെ പൊളിക്കാന്‍ ധനവകുപ്പ് ; കെ.എസ്.എഫ്.ഇയില്‍ ആഭ്യന്തര ഓഡിറ്റ് ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിജിലന്‍സ് ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കാന്‍ കെ.എസ്.എഫ്.ഇ ഓഡിറ്റ് പരിശോധന റിപ്പോര്‍ട്ട് തയാറാക്കും. ക്രമക്കേടായി വിജിലന്‍സ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരങ്ങളെല്ലാം പിഴവ് ഉണ്ടാകാത്ത നടപടിക്രമങ്ങളാണെന്നാണ് കെ.എസ്.എഫ്.ഇ പറയുന്നത്. വിജിലന്‍സിന്റെ ക്രമക്കേട് വാദങ്ങള്‍ പൊളിയ്ക്കാന്‍ കൂടിയാണ് ധനവകുപ്പ് നിര്‍ദ്ദേശപ്രകാരം ബ്രാഞ്ചുകളില്‍ ഇന്റേണല്‍ ഓഡിറ്റ് ഇന്ന് തുടങ്ങുന്നത്.

36 കെ.എസ്.എഫ്.ഇ ശാഖകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ക്രമക്കേടുകള്‍ ഉണ്ടെന്ന വിജിലന്‍സ് പരിശോധനയുടെ പൊള്ളത്തരം തുറന്നു കാട്ടാനാണ് ഇന്റേണല്‍ ഓഡിറ്റ്. കെ.എസ്.എഫ്.ഇയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനൊരുങ്ങിയ വിജിലന്‍സിന് കടിഞ്ഞാണിടാന്‍ ധനവകുപ്പിനായിട്ടുണ്ട്. എന്നാല്‍ ക്രമക്കേടെന്ന് പേരില്‍ അനൗദ്യോഗികമായി വിജിലന്‍സ് പുറത്തുവിട്ട കാര്യങ്ങളുടെ വസ്തുത ഉറപ്പിക്കാനും തെറ്റാണെന്ന് സ്ഥാപിക്കാനുമാണ് ഓഡിറ്റ് നടത്താന്‍ ഒരുങ്ങുന്നത്.

കെ.എസ്.എഫ്.ഇ മാനേജ്‌മെന്റിനെ അറിയിക്കാതെ നടത്തിയ റെയ്ഡില്‍ ഒറിജിനല്‍ രേഖകള്‍ ഒന്നും വിജിലന്‍സ് പിടിച്ചെടുത്തിട്ടില്ല. എന്നാല്‍ വിവിധ ശാഖകളില്‍ നിനായി ചിട്ടി രജിസ്റ്റര്‍, തലവരിയോല, മിനിട്ട്‌സ് എന്നിവയുടെ പകര്‍പ്പ് ശേഖരിച്ചിട്ടുണ്ട്. ഔദ്യോഗികമായി ഒരു വിശദീകരണവും വിജിലന്‍സ് കെ.എസ്.എഫ്.ഇ മാനേജ്‌മെന്റിനോട് ചോദിച്ചിട്ടില്ല. അതിനാല്‍ ബ്രാഞ്ച് മാനേജര്‍മാരോട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇന്റേണല്‍ ഓഡിറ്റ് നടത്തും. ക്രമക്കേടുണ്ടെന്ന് പറയുന്നവയെ വസ്തുത നിരത്തി നേരിടുകയാണ് ലക്ഷ്യം.

രണ്ടു ലക്ഷം രൂപ വരെ പണമായും അതില്‍ കൂടുതലെങ്കില്‍ ചെക്കായിട്ടാണ് കെ.എസ്.എഫ്.ഇ നിക്ഷേപം സ്വീകരിക്കുന്നത്. ബാങ്കില്‍ സ്രോതസ്സ് കാണിക്കേണ്ടതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ വാദം തെറ്റാണെന്നും കെ.എസ്.എഫ്.ഇ വിശദീകരിക്കുന്നു. ഇവയെല്ലാം സ്ഥാപിക്കാന്‍ കൂടിയാണ് ആഭ്യന്തര ഓഡിറ്റിങ്ങ് നടത്തുക.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുറിഞ്ഞകല്ലിൽ അപകടം കുടുംബത്തിന്റെയും നാടിന്റെയും വേദന ; മോറാൻ മോർ ബസ്സേലിയോസ്‌ കർദിനാൾ ക്ലിമീസ്...

0
കോന്നി : മുറിഞ്ഞകല്ലിൽ കാർ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ...

അല്ലു അര്‍ജുന്റെ ജാമ്യം റദ്ദാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി തെലങ്കാന പോലീസ്

0
ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ തിക്കിലും തിരക്കിലും പെട്ട്...

പെൻഷൻ ദിനാചരണം നടത്തി

0
പത്തനംതിട്ട : ഡിസംബർ 17 പെൻഷൻ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ്...

യുവാവിനെ കാര്‍ കയറ്റി കൊലപെടുത്തിയ സംഭവത്തില്‍ പ്രതികളെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി

0
റാന്നി: യുവാവിനെ കാര്‍ കയറ്റി കൊലപെടുത്തിയ സംഭവത്തില്‍ പ്രതികളെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു...