തിരുവനന്തപുരം : കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇയുടെ എല്ലാ ശാഖകളിലും ആഭ്യന്തര ഓഡിറ്റിംഗ്. ഒരു മാസം നീണ്ട് നില്‍ക്കുന്നതാണ് ഓഡിറ്റിംഗ്. 613 ശാഖകളിലും വിശദമായ പരിശോധനയുണ്ടാകുമെന്ന് വിവരം. ഇത് സാധാരണ നടപടിയെന്നാണ് കെഎസ്എഫ്ഇ നല്‍കുന്ന വിശദീകരണം.
വിജിലന്‍സ് റെയ്ഡ് നടത്തിയ 36 ശാഖകളില്‍ ഇന്നലെ ഓഡിറ്റിംഗ് നടത്തിയിരുന്നു. ഇന്ന് മുതല്‍ ആഭ്യന്തര ഓഡിറ്റിംഗ് ആരംഭിക്കും. പ്രതിവര്‍ഷം രണ്ട് ഓഡിറ്റിംഗ് ആണ് കെഎസ്എഫ്ഇ സാധാരണ നടത്താറുള്ളത്. ധനകാര്യ വകുപ്പ് നടത്തുന്ന ഓഡിറ്റിംഗും ആഭ്യന്തരമായി സ്ഥാപനത്തിലുണ്ടാകുന്ന ഓഡിറ്റിംഗുമാണ് കെഎസ്എഫ്ഇയില്‍ നടക്കാറുള്ളത്.