Friday, April 26, 2024 3:56 am

പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങളില്‍ പലതും സത്യമാണെന്നു വിജി തമ്പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി.സി ജോര്‍ജ് വിഷയത്തില്‍ പ്രതികരിച്ച്‌ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി. പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങളില്‍ പലതും സത്യമാണെന്നും അദ്ദേഹം ഹിന്ദുക്കള്‍ക്ക് നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു. എം.എ യൂസഫലി എന്തുകൊണ്ട് മലപ്പുറത്തും കോഴിക്കോടും മാള്‍ തുടങ്ങുന്നില്ലായെന്നും വിജി തമ്പി ചോദിച്ചു. സാധാരണക്കാരായ കച്ചവടക്കാര്‍ക്ക് വലിയ മാളുകള്‍ തിരിച്ചടിയാകുന്നുവെന്നും സര്‍ക്കാര്‍ എന്തിനാണ് ഒരു പ്രത്യേക മതക്കാര്‍ക്ക് പരിഗണന നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

എംഎസ്‌എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി.പി ശൈജലാണ് പി.സി ജോര്‍ജിനെതിരെ പരാതി നല്‍കിയത്. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് വെച്ച്‌ നടത്തുന്ന ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്തു സംസാരിച്ച മുന്‍ എംഎല്‍എ പി.സി ജോര്‍ജ്, പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗ്ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. ‘കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച്‌ ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു’- തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് പ്രസംഗത്തില്‍ ഉടനീളം പി സി ജോര്‍ജ് പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...