വില്ലേജ് ഓഫീസിൽ ലക്ഷങ്ങളുടെ തിരിമറി ; വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം വില്ലേജ് ഓഫീസില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ കേസില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് അറസ്റ്റില്‍. കേസിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ബി.കെ രതീഷിനെയാണ് പിടികൂടിയത്. കെട്ടിട നികുതി ഇനത്തില്‍ കിട്ടിയ 6,30,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. തഹസില്‍ദാര്‍ നടത്തിയ പരിശോധനയില്‍ ക്യാന്‍സല്‍ ചെയ്ത രസീതുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.

ഒറ്റത്തവണ കെട്ടിട നികുതി അടയ്ക്കാന്‍ വരുന്ന ഉപഭോക്താക്കളില്‍ നിന്ന് പണം വാങ്ങി രസീത് നല്‍കുകയും അതിന് ശേഷം ഓണ്‍ലൈനായി രസീത് ക്യാന്‍സല്‍ ചെയ്ത് തട്ടിപ്പ് നടത്തുന്നതായിരുന്നു ഇയാളുടെ രീതി. ഊരൂട്ടമ്പലം പോപ്പുലര്‍ ജംഗ്ഷനിലെ വീട്ടില്‍ നിന്നാണ് രതീഷിനെ പിടികൂടിയത്. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് രതീഷിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. 57 പേരുടെ നികുതിയാണ് ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. രതീഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട ബ്യൂറോയിലെ വിപിൻ വേദഗിരിയ്ക്ക്

0
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ...

പന്തളത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് പരിക്ക്

0
പന്തളം : പന്തളം നഗരസഭ ഓഫീസിന് മുന്നില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്...

റാന്നിയില്‍ നിറപൊലിമ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു

0
റാന്നി : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ നേതൃത്വത്തില്‍ ആറാം വാർഡ്...